ഭോപ്പാലില്‍ കൊവിഡ് രോഗിയുടെ മൃതദേഹം നടപ്പാതയില്‍ തള്ളി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആശുപത്രി മാറ്റത്തിനിടെ മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം നടപ്പാതയില്‍ ഉപേക്ഷിച്ചു. ആംബുലന്‍സില്‍നിന്ന് പി.പി.ഇ കിറ്റ് ധരിച്ച രണ്ടുപേര്‍ സ്ട്രെച്ചറില്‍ മൃതദേഹം പുറത്തെടുക്കുകയും ആശുപത്രിയിലെ നടപ്പാതയ്ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മൃതദേഹം നടപ്പാതയ്ക്ക് സമീപം ഉപേക്ഷിച്ച ശേഷം സ്ട്രെച്ചറുമായി ഇവര്‍ മടങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
വൃക്ക രോഗത്തെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൈദ്യുത വിതരണ കമ്പനി ജീവനക്കാരന്റെ മൃതദേഹമാണ് ആശുപത്രിക്ക് സമീപം ഉപേക്ഷിച്ചത്. ഏതാനും ദിവസമായി ഇദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലിരുന്ന ഭോപ്പാലിലെ പീപ്പിള്‍സ് ആശുപത്രിയില്‍ നിന്ന് കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ചിരായു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രോട്ടോക്കോള്‍ പ്രകാരമാണ് രോഗിയെ ചിരായു ആശുപത്രിയിലേക്ക് മാറ്റിയതെന്നും എന്നാല്‍ രോഗിയുമായി പോയ ആംബുലന്‍സ് അല്‍പ്പ സമയത്തിനുശേഷം മടങ്ങിയെത്തുകയുമായിരുന്നു എന്നാണ് പീപ്പിള്‍സ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. രോഗിയുടെ നില വഷളായതിനെത്തുടര്‍ന്നാണ് ആംബുലന്‍സ് പീപ്പിള്‍സ് ആശുപത്രിയിലേക്ക് തന്നെ മടങ്ങുകയതെന്നും ഇവര്‍ പറയുന്നു.
തിരിച്ചെത്തിയ ആബുലന്‍സിലെ ജീവനക്കാര്‍ സ്ട്രെച്ചര്‍ ആവശ്യപടുന്നതു വിഡിയോയില്‍ കാണാം. എന്നാല്‍ ആശുപത്രിയില്‍ നിന്ന് സ്ട്രെച്ചര്‍ ലഭിക്കുന്നില്ല. തുടര്‍ന്ന് ജീവനക്കാര്‍ രോഗിയെ നടപ്പാതയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭത്തില്‍ ഭോപ്പാല്‍ കലക്ടര്‍ പീപ്പിള്‍സ് ആശുപത്രിയോട് വിശദീകരണം തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."