'ആരോപണം ഉയര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു'- സര്‍ക്കാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിന് പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. മുഖപ്രസംഗത്തിലാണ് വിമര്‍ശനം. ഐ.ടി. സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ചുമതല വഹിക്കുന്ന എം ശിവശങ്കര്‍ ഐ.എ.എസിനെ തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയെങ്കിലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്ന് പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
'മുന്‍സര്‍ക്കാരിന്റെ കാലത്തു നടന്ന ചില കുറ്റങ്ങളുമായും വഴിവിട്ട ബന്ധങ്ങളുമായും ഇപ്പോഴത്തെ സംഭവത്തെ താരതമ്യം ചെയ്യാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. അതിനുള്ള ആദ്യത്തെ മറുപടിയാണ് സ്വപ്ന സുരേഷിന്റെ പുറത്താക്കലും എം. ശിവശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റിയതും'- മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ സത്യസന്ധമായി പുറത്തു കൊണ്ടുവരാനുള്ള നടപടികളുണ്ടാവണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."