ഏഴു പോളിങ് സ്റ്റേഷനുകളില്‍ 'വനിതാഭരണം'
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ ഒരുക്കിയ 1857 പോളിങ് സ്റ്റേഷനുകളില്‍ ഏഴെണ്ണത്തില്‍ വനിതാ ഭരണം. പോളിങ് ഓഫിസര്‍ മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള മുഴുവന്‍ പേരും ഇവിടെ വനിതകളായിരിക്കുമെന്നതാണു സവിശേഷത. ഇവിടെയുള്ള ബി.എല്‍.ഒയും വനിതയായിരിക്കും.
തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ ഒന്നുവീതം വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് ഈ രീതിയില്‍ പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ളത്. ഇവയുടെ വിവരങ്ങള്‍ പോളിങ് ബൂത്ത്, നിയോജകമണ്ഡലം, ബൂത്ത് നമ്പര്‍ എന്നീ ക്രമത്തില്‍: കുറ്റിക്കോല്‍ എല്‍.പി സ്കൂള്‍ (തളിപ്പറമ്പ് 93), ചുഴലി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (ഇരിക്കൂര്‍ 86), ചിറക്കല്‍ രാജാസ് എച്ച്.എസ് പടിഞ്ഞാറ് ഭാഗം (അഴീക്കോട് 103), ആനയിടുക്ക് ഗവ. എല്‍.പി സ്കൂള്‍ പുതിയ കെട്ടിടം (കണ്ണൂര്‍ 94), മൗവഞ്ചേരി യു.പി സ്കൂള്‍ പടിഞ്ഞാറ് ഭാഗം (ധര്‍മടം 20), മട്ടന്നൂര്‍ ഗവ. യു.പി സ്കൂള്‍ പടിഞ്ഞാറ് ഭാഗം (മട്ടന്നൂര്‍ 54), സെന്റ് ജോണ്‍ യു.പി സ്കൂള്‍, തുണ്ടിയില്‍ കിഴക്കുഭാഗം (പേരാവൂര്‍ 128).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."