മദ്‌റസകള്‍ സംസ്‌കാര നിര്‍മിതി കേന്ദ്രങ്ങള്‍: മുനവ്വറലി തങ്ങള്‍
പന്നിയൂര്‍: മനുഷ്യമനസില്‍ നന്മ തിന്മകളുടെ തിരിച്ചറിവുകള്‍ നല്‍കി ഉത്തമ സംസ്‌കാരത്തിന്റെ വക്താക്കളാക്കി മറ്റുന്ന മഹനീയ ദൗത്യമാണു മദ്‌റസകള്‍ നിര്‍വഹിക്കുന്നതെന്നും അധാര്‍മികതകള്‍ പെരുകുന്ന ലോകത്ത് മദ്‌റസകളുടെ പ്രസക്തി വര്‍ധിച്ചുവരികയാണെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. പന്നിയൂര്‍ പുതുക്കണ്ടം നൂറുല്‍ ഇസ്‌ലാം മദ്‌റസയുടെ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ മുഖ്യാതിഥിയായി. ലത്തീഫ് പന്നിയൂര്‍, മമ്മൂട്ടി ദാരിമി, കെ.വി.കെ അയ്യൂബ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അഹ്മദ് മഴൂര്‍, ജബ്ബാര്‍, പി. മുസ്തഫ, പി.കെ സുബൈര്‍, ഹിദായത്തുല്ല, കെ. മുസ്തഫ സംസാരിച്ചു. ഉദ്ഘാടന സുവനീര്‍ ഇസ്സുദ്ദീന്‍ ഫൈസിക്ക് നല്‍കി മുനവറലി തങ്ങള്‍ പ്രകാശനം ചെയ്തു.
സാംസ്‌കാരിക സമ്മേളനം തളിപ്പറമ്പ് നഗരസഭാധ്യക്ഷന്‍ മഹ്മൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. കെ.പി നൂറുദ്ധീന്‍ അധ്യക്ഷനായി. ഐ.വി നാരായണന്‍ മുഖ്യാതിഥിയായി. എ.കെ അബ്ദുല്‍ബാഖി, ആലിക്കുഞ്ഞി പന്നിയൂര്‍, ടി. ജനാര്‍ദനന്‍, കെ.വി നാരായണന്‍, നൗഷാദ്, നാസര്‍, കെ.വി മുസ്തഫ, കെ. ഷംസുദ്ധീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."