അതിരപ്പിള്ളി: ജനവികാരം അനുകൂലമാക്കാന്‍ കെ.എസ്.ഇ.ബി
മാള: അതിരപ്പിള്ളി പദ്ധതിക്ക് ജനവികാരം അനുകൂലമാക്കാനുള്ള തന്ത്രങ്ങളുമായി കെ.എസ്.ഇ.ബി രംഗത്ത്. വസ്തുതകള്‍ക്ക് നിരക്കാത്ത നിരവധി കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്.
കേരളത്തിന്റെ വൈദ്യുതാവശ്യത്തിനായി ആശ്രയിക്കാവുന്ന ഏക പദ്ധതിയാണിതെന്നും പദ്ധതിക്കായി ഒരു ആദിവാസിയെ പോലും കുടിയൊഴിപ്പിക്കേണ്ടി വരില്ലെന്നും വൈദ്യുതി ബോര്‍ഡ് പറയുന്നു.
വൈദ്യുതി ഉല്‍പാദനം നടത്തുന്ന വെള്ളം മുഴുവനായും താഴേക്കൊഴുക്കുന്നതിനാല്‍ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടമാകില്ലെന്ന നുണകളുമായാണ് ജനങ്ങള്‍ക്കിടയിലേക്ക് ഡോക്യുമെന്ററിയുമായി കെ.എസ്.ഇ.ബി ഇറങ്ങിയിരിക്കുന്നത്.
104 ഹെക്ടര്‍ വനഭൂമി വെള്ളത്തില്‍ മുങ്ങുന്ന സ്ഥാനത്താണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. നൂറോളം ആദിവാസികുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സ്ഥാനത്താണ് ഒരു ആദിവാസിയെ പോലും കുടിയൊഴിപ്പിക്കേണ്ടി വരില്ലെന്ന വിചിത്ര വാദം. വെള്ളച്ചാട്ടത്തിലൂടെ എത്തുന്ന ജലത്തിന്റെ 22 ശതമാനം മാത്രം വെള്ളമെത്തുന്ന സ്ഥാനത്താണ് ഇതിന്റെ മനോഹാരിത മായില്ലെന്ന് പറയുന്നത്.
പരിസ്ഥിതിക്ക് വളരെയേറെ കോട്ടം തട്ടിച്ചും നാമമാത്രമായ വൈദ്യുതി മാത്രം ലഭ്യമാവുന്നതുമായ ജല വൈദ്യുത പദ്ധതി നടപ്പാക്കാനുള്ള ദുര്‍വാശി മാത്രമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരിലും ജീവനക്കാരിലുമുള്ളത്.
ഇതിന് അതാത് കാലത്തെ സര്‍ക്കാരുകള്‍ കുട ചൂടുന്നുമുണ്ട്. സി.പി.ഐയും എ.ഐ.വൈ,എഫും ശക്തമായ പ്രതികരണവുമായി രംഗത്തുണ്ട്. കെ.എസ്.ഇ.ബിയുടെ ദുര്‍വാശി അവസാനിപ്പിക്കണമെന്നാണ് ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയടക്കം ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."