HOME
DETAILS

പുര നിറഞ്ഞുനില്‍ക്കുന്ന കുഞ്ഞുമോന്‍

  
backup
July 16 2016 | 11:07 AM

%e0%b4%aa%e0%b5%81%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനായി കോവൂര്‍ കുഞ്ഞുമോന്‍ നിയമസഭയില്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിട്ടു കാലമേറെയായി. വലിയ പ്രയോജനമൊന്നുമുണ്ടായിട്ടില്ലെങ്കിലും കുഞ്ഞുമോന്‍ തടാകത്തെ കൈവിട്ടിട്ടില്ല. ഈ വിഷയത്തിലേക്ക് ഇന്നലെ വീണ്ടും സഭയുടെ ശ്രദ്ധ ക്ഷണിക്കുന്നതിനിടയിലാണ് കുഞ്ഞുമോന്‍ ആ രഹസ്യം പുറത്തുവിട്ടത്. ശാസ്താംകോട്ട തടാകം കുഞ്ഞുമോന്റെ കാമുകിയാണ്. കായലിന്റെ അവസ്ഥയിപ്പോള്‍ പരിതാപകരമാണ്. പെണ്ണിന് വേണ്ടത്ര സൗന്ദര്യവും ആരോഗ്യവുമില്ലാത്തതുകൊണ്ടാണ് കുഞ്ഞുമോന്‍ അവിവാഹിതനായി തുടരുന്നത്.


ഏതായാലും ഈ രഹസ്യംഅറിഞ്ഞതോടെ കുഞ്ഞുമോനെ പെണ്ണുകെട്ടിക്കുന്ന ചുമതല കക്ഷിഭേദമില്ലാതെ സഭ ഏറ്റെടുത്തു. തടാകത്തിന്റെ കാര്യം പരിഹരിക്കാമെന്നും ഏതായാലും കുഞ്ഞുമോന്‍ കല്യാണം കഴിക്കുക തന്നെ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനു വേണമെങ്കില്‍ ഒരു അനൗദ്യോഗിക പ്രമേയം കൊണ്ടുവരാമെന്നും പിണറായി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് കുഞ്ഞുമോനെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കല്യാണം കഴിക്കാന്‍ കുഞ്ഞുമോന്‍ സമ്മതിച്ചിരുന്നെന്നും സര്‍ക്കാര്‍ അതു നടപ്പാക്കാന്‍ തീരുമാനമെടുത്തിട്ടും നടക്കാതെ പോയതാണെന്നും വി.ഡി സതീശന്‍. വീണ്ടും കുഞ്ഞുമോന്‍ തടാകക്കാര്യത്തിലേക്കു കടന്നപ്പോള്‍, കല്യാണം കഴിക്കുമെന്ന് സഭയ്ക്ക് ഉറപ്പുനല്‍കണമെന്ന് പിണറായി. ഉറപ്പുനല്‍കുന്നു എന്ന് കുഞ്ഞുമോന്‍. ഉറപ്പ് സഭ സന്തോഷത്തോടെ സ്വീകരിച്ചതായി പിണറായിയുടെ പ്രഖ്യാപനം.
പുര നിറഞ്ഞു നില്‍ക്കുന്ന കുഞ്ഞുമോന്റെ കല്യാണക്കാര്യം ഗൗരവത്തിലെടുത്ത സഭ പിന്നീട് സജീവ ചര്‍ച്ചയില്‍ മുഴുകിയത് വിധവകളുടെ കാര്യത്തില്‍. യു പ്രതിഭാ ഹരി കൊണ്ടുവന്ന അനൗദ്യോഗിക ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കു ഗൗരവമേറെ. പതിനാലാം നിയമസഭയുടെ മാത്രമല്ല പ്രതിഭയുടെയും ആദ്യത്തെ അനൗദ്യോഗിക ബില്‍ നിര്‍ധനരായ വിധവകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ളതായിരുന്നു. സംസ്ഥാനത്തെ സ്ത്രീകളില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടവര്‍ 11.5 ശതമാനം വരുമെന്നാണ് കഴിഞ്ഞവര്‍ഷത്തെ കണക്കെന്ന് പ്രതിഭ. ഭര്‍ത്താവ് മരിച്ചവര്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, ഭര്‍ത്താവ് ജയിലില്‍ കഴിയുന്നവര്‍, അവിവാഹിത അമ്മമാര്‍ എന്നിവരൊക്കെ ഇതിലുള്‍പ്പെടും. ദാരിദ്ര്യവും ഒറ്റപ്പെടലുമായി ദുരിതജീവിതം തള്ളിനീക്കുന്ന ഇവരുടെ അവസ്ഥ പ്രതിഭ നന്നായി അവതരിപ്പിച്ചു. വിധവകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും പ്രതിഭയുടെ നിര്‍ദേശം. സംസ്ഥാനത്തെ വിധവകളുടെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ കൈവശമില്ലെന്നും കണക്കെടുക്കാന്‍ ആവശ്യപ്പെടണമെന്നും വി.ഡി സതീശന്റെ ഓര്‍മപ്പെടുത്തല്‍. കേരളത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരെക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലായതും വിധവകളുടെ എണ്ണം കൂടാന്‍ കാരണമാകുന്നുണ്ടെന്ന് ജോണ്‍ ഫെര്‍ണാണ്ടസ്. പുരുഷന്‍മാര്‍ തങ്ങളെക്കാള്‍ പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം കഴിക്കുക എന്നതാണ് ഇതു പരിഹരിക്കാന്‍ ജോണിന്റെ നിര്‍ദേശം. പ്രതിഭ പറഞ്ഞതെല്ലാം ശരിയാണെന്നു മറുപടി പറയുകയും നിര്‍ദേശിച്ച ചില കാര്യങ്ങള്‍ പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്ത മന്ത്രി കെ.കെ ശൈലജ ബില്‍ ഈ രൂപത്തില്‍ പരിഗണനയ്‌ക്കെടുക്കാന്‍ തടസങ്ങളുണ്ടെന്നു വ്യക്തമാക്കി.  
പക്ഷി, മൃഗ സങ്കേതങ്ങളോടു ചേര്‍ന്നുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള ബില്ലിന് എം. സ്വരാജ് അവതരണാനുമതി തേടിയപ്പോള്‍ ചര്‍ച്ച പരിസ്ഥിതിയെക്കുറിച്ചായി. ഭൂമിയെ കോട്ടം തട്ടിക്കാതെ അടുത്ത തലമുറയ്ക്കു കൈമാറണമെന്ന് കാറല്‍ മാര്‍ക്‌സ് പറഞ്ഞതു സ്വരാജ് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ഉല്‍പത്തി പുസ്തകത്തില്‍ നിന്ന് മാര്‍ക്‌സ് പകര്‍ത്തിയതാണെന്നു പി.ടി തോമസ്.
പരിസ്ഥിതി പ്രേമം സഭയില്‍ കരകവിഞ്ഞൊഴുകിയപ്പോള്‍ മറുസ്വരവും ഉയര്‍ന്നു. വന്യജീവി സങ്കേതങ്ങള്‍ക്കടുത്തു താമസിക്കുന്ന മനുഷ്യരുടെ കാര്യവും കണക്കിലെടുക്കണമെന്ന് എ.എന്‍ ഷംസീര്‍. കൃഷിക്കാരനായ താന്‍ വന്യമൃഗ ആക്രമണങ്ങളുടെ ഇരയാണെന്ന് പി.കെ ശശി. സ്വരാജ് പറഞ്ഞതൊന്നും നടപ്പില്ലെന്നും ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാത്ത സ്വപ്നജീവികള്‍ക്ക് ഇങ്ങനെ പരിസ്ഥിതിപ്രേമമൊക്കെ പറയാമെന്നും എം.എം മണി. ഇത്ര പരിസ്ഥിതി സ്‌നേഹമുണ്ടായിട്ടും എന്തുകൊണ്ട് സ്വരാജിന്റെ പാര്‍ട്ടി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കാത്തതെന്ന് എല്‍ദോസ് കുന്നപ്പിള്ളി. ഏതായാലും ബില്‍ പരിഗണിക്കേണ്ടതില്ലെന്ന് മന്ത്രി കെ. രാജു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago