അനിയന്ത്രിത ചുക്ക് ഇറക്കുമതി വിലയില്ലാതെ 'ഇഞ്ചിയും കര്‍ഷകരും'
സുല്‍ത്താന്‍ ബത്തേരി: ഇഞ്ചിക്കര്‍ഷരുടെ പ്രതീക്ഷകള്‍ തകര്‍ത്ത് ഇഞ്ചി വില. ചാക്കിന് ആയിരം രൂപക്ക് താഴെ മാത്രമാണ് നിലവില്‍ ഇഞ്ചിയുടെ മാര്‍ക്കറ്റ് വില.
ചൈന, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നും ചുക്ക് അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുന്നാതാണ് ഇപ്പോള്‍ വിപണിയില്‍ ഇഞ്ചിക്ക് വില ഉയരാതിരക്കാന്‍ കാരണമായി ചൂണ്ടികാണിക്കുന്നത്. ചാക്കിന് 800-900 രൂപയാണ് വില ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് 1300 വരെ ലഭിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പ് 4000 രൂപവരെ ഇഞ്ചി ചാക്കിന് വില ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ വില ആയിരത്തിനും താഴേക്ക് താഴ്ന്നത്. ചുക്കിന്റെ ഇറക്കുമതി കൂടിയതോടെ രാജ്യത്ത് നിന്നുള്ള കയറ്റമതി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 33000 ടണ്‍ ഇഞ്ചി കയറ്റുമതി ചെയ്തപ്പോള്‍ ഈ വര്‍ഷം കയറ്റുമതി ചെയ്ത ഇഞ്ചിയുട അളവ് 16000 ടണ്‍ ആയി കുറഞ്ഞു.
അതേ സമയം കഴിഞ്ഞ വര്‍ഷം നൈജീരിയ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നായി 26610 ടണ്‍ ചുക്ക് ഇങ്ങോട്ട് ഇറക്കുമതി ചെയ്തതായുമാണ് സ്‌പൈസസ് ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇവിടെ ഒരു കിലോ ഇഞ്ചി ഉല്‍പാദിപ്പിക്കാന്‍ 200 രൂപചെലവു കണക്കാക്കുമ്പോള്‍ നൈജീരീയ, ചൈന പോലുള്ള രാജ്യങ്ങളില്‍ 50 മുതല്‍ 60 രൂപവരെയാണ് ചെലവ് വരുന്നത്. ഇതും അവിടങ്ങില്‍ ഉല്‍പാദനം കൂടാന്‍ കാരണമായി. അതേ സമയം രണ്ട് വര്‍ഷം വില കുറഞ്ഞാല്‍ അടുത്ത വര്‍ഷം വില കൂടുമെന്ന പ്രതീക്ഷയില്‍ ജില്ലയില്‍ ഇത്തവണ വ്യാപകമായി ഇഞ്ചികൃഷിയിറക്കിയിട്ടുണ്ട്.
വില കുറഞ്ഞത് അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ഇഞ്ചിക്കൃഷിയിലേര്‍പ്പെട്ട മലയാളികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ആവശ്യത്തിന് ജലസേചന സൗകര്യങ്ങളില്ലാത്തതിനാല്‍ ടാങ്കറുകളില്‍ വെള്ളം എത്തിച്ചാണ് പലയിടങ്ങളിലും കൃഷിയിടങ്ങള്‍ നനച്ചിരുന്നത്. ഇത് ഉല്‍പാദന ചെലവില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."