HOME
DETAILS

നിലപാടുകളുടെ സഹയാത്രികന്‍

  
backup
April 06 2019 | 17:04 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%a8

 

2016ല്‍ പുറത്തിറങ്ങിയ അബിന്‍ ജോസഫിന്റെ കഥാസമാഹാരമാണ് 'കല്യാശ്ശേരി തീസിസ്'. പലപ്പോഴായി ഏതാനും ആനുകാലികങ്ങളിലായി പ്രസിദ്ധീകരിച്ച, ചര്‍ച്ചകള്‍കള്‍ക്ക് വിധേയമാവുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുള്ള എട്ട് കഥകളുണ്ടിതില്‍. പുസ്തകത്തെ പരിചയപ്പെടുത്തി, ആമുഖം എഴുതിയിരിക്കുന്നത് എഴുത്തുകാരന്‍ തന്നെയാണ്. എഴുതിയ കൃതികളെ കുറിച്ചല്ല, ഒരു എഴുത്തുകാരന്‍ മാത്രമാകണം എന്ന് കരുതി, വായനയോട് അത്രയേറെ ചേര്‍ന്ന് നിന്ന ബാല്യ കൗമാരങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട് അബിന്‍.
'ജീവിച്ചിരിക്കാന്‍ വേറെ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല, ഇപ്പോഴുമില്ല' എന്നാണ് കഥ എഴുത്ത് തുടര്‍ന്നു പോകേണ്ടതിനെക്കുറിച്ച് അദ്ദേഹം പറയുന്നത്. കഥകളെ നോക്കാം.

കല്യാശ്ശേരി തീസിസ്

ഒരു രഹസ്യ സ്വഭാവം നിലനിര്‍ത്തിക്കൊണ്ട്, അന്വേഷണാത്മകമായ ടോണില്‍, പറയുന്ന കഥ, രണ്ട് തലമുറകളിലെ, സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ കൂടി ചര്‍ച്ച ചെയ്ത് കൊണ്ട് ആഴത്തിലുള്ള ഒരു വായനാനുഭവം നല്‍കുന്നുണ്ട്.

100 മില്ലി കാവ്യജീവിതം

കുറെ റഫറന്‍സുകളുണ്ട് ഈ കഥയില്‍.
'... ചുള്ളിക്കാടിന്റെ കവിത പോലെ ഷാപ്പ് തിളച്ചു മറിഞ്ഞ സമയമായിരുന്നു അത്.'
'വൈലോപ്പിള്ളിയുടെ ഇഷ്ട വൃത്തമായ കേകയില്‍ വള്ളുവനാടന്‍ ഗ്രാമഭംഗിയെക്കുറിച്ച് വാചാലമായിരുന്ന വരികള്‍ അയ്യപ്പണിക്കരുടെ തൊപ്പി പോലെ കറുത്തു.'
'എന്‍.എന്‍ കക്കാടിന്റെ ആദ്യകാല കവിത പോലെ ക്ഷോഭം കൊണ്ട ഭാര്യയോട് അദ്ദേഹം പറഞ്ഞു.'
'ചാരായം വിനയചന്ദ്രന്‍ മാഷിന്റെ കവിത പോലെ പടിപടിയായി ആളിക്കയറി.'
'ആറ്റൂര്‍ക്കവിത പോലെ പറഞ്ഞതിലേറെ ഉള്ളിലടക്കി വക്കീലും കുര്യനും തമ്മില്‍ നോക്കിയിരുന്നു.'
ഇത്തരം അനവധി പ്രയോഗങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു ഈ കഥ. കലയോടുള്ള അഭിനിവേശം കൊണ്ട്, സിനിമ പിടിക്കാനിറങ്ങി തകര്‍ന്നു പോയ ഒരാളുടെ കഥയെന്നെ രീതിയില്‍ ഇത്തരം പ്രയോഗങ്ങള്‍ കഥയ്ക്ക് അനുയോജ്യമെന്ന് തോന്നിയെങ്കിലും, താരതമ്യപ്പെടുത്തലുകളുടെ ചെറുതും വലുതുമായ ഒത്തിരി പരാമര്‍ശങ്ങള്‍, കഥയില്‍, അതിന്റെ സ്വന്തമായ ഒരു ഭാവം വിട്ട്, മുഴച്ച് നില്‍ക്കുന്നതു പോലെ തോന്നി.

ഹിരോഷിമയുടെ പ്യൂപ്പ

പരിചയമില്ലാത്ത ഒരു വൈദികന്റ ഫോണ്‍ കോള്‍കിട്ടുന്ന, തോബിയാസ് പോത്തന്‍ എന്നൊരാളുടെ ജീവിതത്തിലൂടെ പറഞ്ഞ് പോകുന്ന ഒരു കഥ. അയാളുടെ ജീവിതത്തിന്റെ അനിശ്ചിതത്വത്തിനിടയിലും, ഏതോ ഒരു വിദേശ രാജ്യത്ത്, ആഭ്യന്തര കലഹത്തിന്റെയോ മറ്റോ ഇരയായി ഒളിവില്‍ താമസിക്കേണ്ടി വരുന്ന ഒരു പുരോഹിതനെയും കൂട്ടരെയും രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണീ കഥയില്‍. കഥയില്‍ സ്വീകരിച്ചിരിക്കുന്ന പ്രമേയം, ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാന്‍

'അല്ലെങ്കിലും ബൂര്‍ഷ്വാസിയുടെ തലവര മാറ്റിയെഴുതാന്‍ ഒരു വിപ്ലവത്തിനും കഴിയില്ല. അംഗരക്ഷകനെപ്പോലെ വിധി അവന്റെ കൂടെ എപ്പഴുമുണ്ടാകും' എന്നൊരു കഥാപാത്രത്തെ കൊണ്ട് പറയിക്കുന്നുണ്ട് ഇതില്‍.
മൂന്നു ചെറുപ്പക്കാര്‍ ഒന്നിച്ച് ചിന്തിക്കുന്നതും, സമത്വം കൊണ്ട് വരാന്‍ എന്ന രീതിയില്‍ പ്ലാന്‍ ചെയ്യുന്ന, നാട്ടിലെ പ്രമുഖന്റെ കൊലപാതക ശ്രമങ്ങളും, പരാജയപ്പെടലും ഒളിച്ചോടലുമൊക്കെയായി പറയുന്ന കഥ.
2015ല്‍ പ്രസിദ്ധീകരിച്ച ഈ കഥ, എഴുപതുകളിലൊക്കെ ഇറങ്ങിയ ഒരു പഴയ കാല സിനിമയെ ഓര്‍മിപ്പിക്കുന്നു.

എന്റെ ലൈംഗികാന്വേഷണ
പരീക്ഷണങ്ങള്‍

വായന അത്രമേല്‍ ഹരമായി കൊണ്ട് നടക്കുന്ന ഒരാളും, ചില സ്വഭാവ വ്യതിയാനങ്ങളുമാണ് (വൈകൃതങ്ങള്‍) പ്രതിപാദ്യം.

ഒ.വി വിജയന്റെ കാമുകി

ഒ.വി വിജയന്റെ പേരില്‍ ഭാര്യയ്ക്ക് വരുന്ന കത്തുകള്‍, അവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് കരുതുന്ന ഭര്‍ത്താവ്. എന്നാല്‍ കഥയുടെ അവസാനം അയാള്‍ തന്നെയാണ് ഭാര്യയ്ക്ക് കത്തെഴുന്നത് എന്ന വെളിപ്പെടുത്തല്‍ ഒക്കെയാണ് പ്രതിപാദ്യം.

സഹയാത്രിക

കുറച്ച് കൂടി കണ്ടംപറ്റി രീതിയില്‍ പറഞ്ഞിരിക്കുന്ന ഒരു കഥയായി വായിച്ചെടുത്തു.
യാത്രകള്‍ മാത്രം ഹരമായ ഒരു പെണ്‍കുട്ടിയും അവളുടെ സഹോദരനും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന കഥ.
'കാറ്റിന്റെ വീറ് കൂടുന്നതിനൊപ്പം ഞങ്ങളുടെ കെട്ടിപ്പിടുത്തം മുറുകി മുറുകി വന്നു.' എന്ന് വായിച്ചവസാനിപ്പിക്കുന്നിടത്ത് നിന്നു, വായനക്കാര്‍ ചിന്തിച്ച് തുടങ്ങുന്നു.

പ്രതിനായകന്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ നാടകം തയ്യാറാക്കി, പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന് വാശിയെടുത്തു നടക്കുന്ന റാവുത്തരും പാതിരിയും, തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങള്‍, അടിയന്തരാവസ്ഥക്കാലം, ശേഷം രണ്ട് പേരും നാട് വിടുന്നു. തൊഴിലാളി സമരം, നക്‌സലുകളുടെ ആക്രമണം, ഇന്ദിരാഗാന്ധിയുടെ മരണം, അവസാനം പാതിരിയുടെ മരണം വരെ കഥ നീളുന്നു. അയാളുടെ കുഴിയ്ക്കുമീതെ വച്ചിരുന്ന കുരിശെടുത്ത് കളഞ്ഞ്, ചുവന്ന കൊടി നാട്ടി, മുദ്രാവാക്യം വിളിക്കുന്ന റാവുത്തര്‍, ഒരു ഓര്‍മപ്പെടുത്തലാണ്.


അബിന്റെ കഥകളില്‍ പലതിലും ശക്തമായ രാഷ്ട്രീയ നിരീക്ഷണങ്ങളുണ്ട്. വളവും തിരിവുമില്ലാതെ, നേര്‍രേഖയില്‍ വിവരിച്ചിടുന്ന ഒരാഖ്യാനമാണ് പലയിടത്തും. പൂര്‍ണമായും കലാകാരന്റെ കൈയടക്കം നിഴലിക്കുന്ന ഫ്രെയിമുകള്‍.
ചെറുകഥകള്‍, ഏറ്റവും വേഗത്തില്‍ നവീകരിക്കപ്പെടുകയും, വായനക്കാരോട്, അവരവരായിരിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് സംവദിക്കുകയും ചെയ്യുമ്പോഴാണ് ജനപ്രിയമാകുന്നതെന്നും തോന്നിയിട്ടുണ്ട്. പുതിയ തലമുറയിലെ ഈ കഥാകാരനും, അത്തരം സൃഷ്ടികളിലൂടെ വായനക്കാരെ സംതൃപ്തിപ്പെടുത്താന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago