വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ രീതികള്‍ തൊട്ടറിഞ്ഞ് തുറക്കല്‍
അരീക്കോട്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തങ്ങളായ വിദ്യാഭ്യാസ രീതികളിലെ വൈവിദ്യങ്ങള്‍ കണ്ടണ്ടറിയാനാണ് മഞ്ചേരി തുറക്കല്‍ എച്ച്.എം.എസ്.എ.യു.പി സ്കൂളിലെ ഒരു കൂട്ടം അധ്യാപകര്‍ ഈ അവധിക്കാലം ചെലവിടുന്നത്.
തമിഴ്നാട്, കര്‍ണാടക, ഗോവ,ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, തെലുങ്കാന, തുടങ്ങി പതിനൊന്ന് സംസ്ഥാനങ്ങളിലെ സ്കൂളുകളില്‍ നടക്കുന്ന പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കണ്ടണ്ടും കേട്ടുമാണ് തുറക്കല്‍ സ്കൂളിലെ അധ്യാപക സംഘം കശ്മീരിലെത്തിയത്. ഇവിടെ മൂന്നു ദിനം ചെലവഴിച്ചു. കശ്മീരിലെ ആര്.പി ഇന്റര്‍ നാഷണല്‍ സകൂള്‍, ഗവ. എല്‍.പി സ്കൂള്‍, തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. വിവിധ പാഠ്യ രീതികള്‍ അനുഭവിച്ചറിഞ്ഞ് വിദ്യാര്‍ത്ഥികളുമായി സൗഹൃദം പങ്കിട്ടു.
സി.ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍ക്കുളം, അഹമ്മദ് സലീം, മുസ്തഫ കമാല്‍, സാദിക്കലി കാവനൂര്‍, ശിഹാബുദ്ദീന്, ശംസുദ്ദീന്‍, നസ്റുദ്ദീന്‍ മൊയ്തു, സവാദ് കുരിക്കള്‍, നവീന്‍ ജയചന്ദ്രന്, സല്മാന്, സ്വാലിഹ്, എന്നീ അധ്യാപകരാണ് യാത്ര സംഘത്തിലുള്ളത്.
മാതൃകാപരവും ശ്രദ്ധേയവുമായ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കുകയാണ് യാത്രയുടെ ലക്ഷ്യം. യാത്ര കഴിഞ്ഞു തിരിച്ചെത്തിയാല്‍ സ്കൂളിലെ മറ്റു അധ്യാപകരേയും ഒരുമിച്ചു കൂട്ടി ഒരു വര്‍ഷത്തേക്കാവശ്യമായ കര്‍മ പദ്ധതികള്‍ ആവിഷ്കരിക്കും. ഡല്‍ഹിയിലെത്തിയ അധ്യാപകരെ കേരള ഹൗസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിക്കുകയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും അനുമോദിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."