HOME
DETAILS

ദേശീയപാത വികസനം: ടെന്റര്‍ നടപടികള്‍ ഈ മാസം പകുതിയോടെ

  
backup
July 10 2018 | 08:07 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d


കഴക്കൂട്ടം: തിരുവന്തപുരം മുതല്‍ ഓച്ചിറവരെയുള്ള ദേശീയപാത വികസനത്തിന്റെ ഭാഗായി കഴക്കൂട്ടത്ത് മേല്‍പാലം നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള ടെന്റര്‍ നടപടികള്‍ ഈ മാസം പകുതിയോടെ ഉണ്ടാവും. മേല്‍പാലം വരുന്ന കഴക്കൂട്ടത്തെ 2.07 കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
ഇതിന്റെ ഭാഗമായി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിവരെയുള്ള സ്ഥലങ്ങള്‍ അളന്നു കല്ലിടുന്ന നടപടിയുടെ അവസാന ഘട്ടത്തിലാണ്. ടെക്‌നോപാര്‍ക്കിന്റെ ഫെയ്‌സ്ത്രിയില്‍ നിന്ന് ആരംഭിക്കുന്ന മേല്‍പാലം കഴക്കൂട്ടം പൊലിസ് സ്റ്റേഷന് സമീപമാണ് അവസാനിക്കുന്നത്. 2.07 കിലോമീറ്ററാണ് പാലത്തിന്റെ നീളം 20.5 മീറ്റര്‍ വീതിയുമുണ്ടാകും. ഫാസ്റ്റ് ട്രാക്കില്‍പ്പെടുത്തിയാണ് പാലവും തുടര്‍ന്നുള്ള റോഡുകളുടെയും നിര്‍മാണം.
ഇതിന്റെ ഭാഗമായി റവന്യൂ അധികൃതര്‍ എത്തി പഴയ ദേശീയപാതയുടെ മധ്യത്തുനിന്നും ഇരുവശത്തുമായി 22.05 മീറ്റര്‍ വീതം ഭൂമി അളന്നു തിട്ടപ്പെടുത്തി കല്ലിട്ടിട്ടുണ്ട്. മേല്‍പാലവും റോഡും വീതികൂടുന്നതോടെ കഴക്കൂട്ടത്തെ ഗതാഗതകുരുക്കിനു ശാശ്വതപരിഹാരമാകും. കഴക്കൂട്ടം ദേശീയപാത വികസനത്തിനു സ്ഥലം ഏറ്റെടുത്തു കല്ലിട്ടപ്പോള്‍ ഒരു വശത്തുനിന്നും കൂടുതല്‍ ഭൂമി ഏറ്റെടുത്തുവെന്നാരോപിച്ച് കഴക്കൂട്ടത്ത് റോഡിന്റെ കിഴക്കുവശത്തു താമസിക്കുന്ന മൂന്നുപേര്‍ ഹൈകോടതിയെ സമീപിച്ച് ഉത്തരവ് നേടിയിട്ടുണ്ട്. മൂന്നു പേരുടെ പരാതികേട്ട് പ്രശ്‌നപരിഹാരത്തിനുശേഷം മാത്രമേ ഈ ഭാഗത്തെ ഭൂമിയേറ്റടുക്കല്‍ സംബന്ധിച്ച തുടര്‍ നടപടികള്‍ പാടുള്ളുവെന്നാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.
സ്ഥലം ഏറ്റെടുക്കുന്ന റോഡിനു കിഴക്കുവശം താമസിക്കുന്ന പ്രവീണ്‍ സാകല്യവും മറ്റു മൂന്നുപേരും ഫയല്‍ ചെയ്ത റിട്ടുഹര്‍ജിയെ ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ബന്ധപ്പെട്ട അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago