ആലപ്പുഴയിലെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത: മത്സ്യബന്ധനത്തിനും വിതരണത്തിനും നിരോധനം
ആലപ്പുഴ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. ജൂലൈ ഒന്‍പത് പകല്‍ മൂന്നുമണി മുതല്‍ ജൂലൈ 16 രാത്രി പന്ത്രണ്ട് മണിവരെയാണ് നിരോധനം.കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താന്‍ ഇതുവരെ കഴിയാത്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ജില്ലയിലെ തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനും വിപണനത്തിനും അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും ധാരാളമായി ആളുകള്‍ എത്തിചേരുന്ന സാഹചര്യം സ്ഥിതി ഗുരുതരമാക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. മാവേലിക്കര വെട്ടിയാര്‍ സ്വാദേശിനി ദേവികക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയ മാന്നാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് ചെന്നിത്തലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."