HOME
DETAILS

സര്‍ക്കാര്‍ എന്തുകൊണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നില്ല?

  
backup
July 09 2020 | 19:07 PM

cbi-investigation-868399-2111

രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു സ്വര്‍ണക്കള്ളക്കടത്ത് പിടിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇത് സംബന്ധിച്ചൊരു അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകാതിരിക്കുന്നത് ദുരൂഹമാണ്. കേന്ദ്രത്തിലെ മുഴുവന്‍ അന്വേഷണ ഏജന്‍സികളെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിട്ടുണ്ട്. അത് കേവലം ചടങ്ങ് തീര്‍ക്കാനാണെന്ന സംശയമാണ് പൊതുസമൂഹത്തിനുള്ളത്. അത്തരം കത്തുകള്‍ക്ക് ഔദ്യോഗികമായ യാതൊരു അംഗീകാരവും ഉണ്ടാവില്ലെന്ന് അറിയാത്ത ആളല്ലല്ലോ മുഖ്യമന്ത്രി.
ഇന്നലെ സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ഹരജി ഇന്ന് പരിഗണിക്കുമെന്നാണ് അറിയുന്നത്. പിടിക്കപ്പെട്ട സ്വര്‍ണക്കള്ളക്കടത്തില്‍ യാതൊരു പങ്കുമില്ലെന്നും യു.എ.ഇ കോണ്‍സല്‍ ആവശ്യപ്പെടുന്ന സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കുന്ന ഒരു വ്യക്തിയാണ് താനെന്നും കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ച് എന്താണ് കാര്‍ഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും നടക്കുന്നത് മുഴുവന്‍ മാധ്യമ വിചാരണയാണെന്നുമാണ് അവര്‍ ജാമ്യാപേക്ഷയില്‍ വിവരിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് പിടിക്കപ്പെട്ടത് മുതല്‍ അവര്‍ക്ക് വേണ്ടി പൊലിസ് അന്വേഷിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ നാല് ദിവസമായി ഒളിവില്‍ ഇരുന്നുകൊണ്ട് അഭിഭാഷകരുമായി ചര്‍ച്ച ചെയ്യാനും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കാനും അവര്‍ക്ക് യാതൊരു പ്രയാസവും ഉണ്ടായില്ല.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായുള്ള സ്വപ്ന സുരേഷിന്റെ അടുപ്പത്തിന് പുറമെ അവര്‍ക്ക് ഐ.പി.എസ് ഉന്നത ഉദ്യോഗസ്ഥരുമായും അടുപ്പമുണ്ടെന്ന് പറയപ്പെടുന്നു. അപ്പോള്‍ സ്വപ്നയെ ഒളിപ്പിക്കേണ്ടത് പലരുടേയും ആവശ്യമായിരിക്കാം. കേരള പൊലിസിനെ അടുപ്പിക്കാതെ കസ്റ്റംസിന്റെ രണ്ട് സംഘങ്ങള്‍ ഇന്റലിജന്‍സ് സഹായത്തോടെ മൂന്ന് ദിവസം അന്വേഷണം നടത്തിയതും ഇതിന്റെ അടിസ്ഥാനത്തിലാവാം. എന്നാല്‍ യാതൊരു തുമ്പും കിട്ടാതെ കസ്റ്റംസ് അന്വേഷണ സംഘം ഉഴറണമെങ്കില്‍ ഒളിവിലിരിക്കാന്‍ പ്രബലരുടെ സഹായം സ്വപ്നക്ക് കിട്ടിയിട്ടുണ്ടാകണം.


സാധാരണ സ്വര്‍ണകള്ളക്കടത്ത് കേസുകളില്‍നിന്ന് ഈ കേസ് വ്യത്യസ്തമാകുന്നത് നയതന്ത്രകാര്യാലയത്തെ മറയാക്കിക്കൊണ്ട് നടത്തിയെന്നതാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമായി ഈ കള്ളക്കടത്ത് മാറുന്നത് അതിനാലാണ്. അതാകട്ടെ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടതും. സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയാണെന്ന് കസ്റ്റംസ് പറയുന്ന സ്വപ്ന സുരേഷാകട്ടെ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി അടുപ്പമുള്ള വ്യക്തിയാണെന്ന് ഇതിനകം തന്നെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. ഇങ്ങനെയുള്ള ഒരാള്‍ സ്വപ്നയുമായി ഭരണപരമായ പല രഹസ്യങ്ങളും പങ്കുവച്ചിട്ടുണ്ടാകണം. സ്വപ്നയാകട്ടെ പുറത്താക്കപ്പെട്ടിട്ടും യു.എ.ഇ കോണ്‍സലേറ്റുമായുള്ള അടുപ്പം നിലനിര്‍ത്തുകയും ചെയ്യുന്നു.


യു.എ.ഇ ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യമാണ്. എങ്കില്‍പ്പോലും എം. ശിവശങ്കറില്‍നിന്ന് പല നിര്‍ണായക വിവരങ്ങളും സ്വപ്ന വഴി ചോര്‍ന്നിട്ടുണ്ടാവില്ലേ. അതുകൊണ്ടാണ് ഈ സ്വര്‍ണക്കള്ളക്കടത്ത് പലവിധ മാനങ്ങള്‍ തേടുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ എം. ശിവശങ്കറിന് അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം ദീര്‍ഘകാല അവധി അനുവദിക്കുകയായിരുന്നുവോ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. സസ്‌പെന്‍ഡ് ചെയ്തതിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയായിരുന്നില്ലേ വേണ്ടിയിരുന്നത്. അതു ചെയ്യാത്തതില്‍നിന്ന് സര്‍ക്കാരിന് ഈ കേസില്‍ കാര്യമായിട്ടെന്തോ ഒളിക്കാനുണ്ടെന്നല്ലേ സമൂഹത്തിന് കിട്ടുന്ന സന്ദേശം.


പൊതുസമൂഹത്തിന്റെ വികാരം കണക്കിലെടുത്താണ് എം. ശിവശങ്കറിനെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതെന്ന് മുഖ്യമന്ത്രി പറയുന്നു. എങ്കില്‍ ആ ആര്‍ജവം എന്തുകൊണ്ട് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു അറസ്റ്റ് ചെയ്യുന്നതില്‍ കാണിക്കുന്നില്ല. എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസും ഐ.ടി വിഭാഗവും ദുരുപയോഗപ്പെടുത്തി, ഒരു വന്‍ ഗൂഢസംഘത്തിന് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്ന ഒരു സ്ത്രീക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് അവധിയില്‍ പോകാന്‍ അനുവദിക്കുന്നതാണോ സര്‍ക്കാര്‍ നടപടി. അവധിയില്‍ പോകാന്‍ പറയുന്നത് നടപടിയോ ശിക്ഷയുടെ ഭാഗമോ അല്ല.
എല്ലാ അന്വേഷണ ഏജന്‍സികളെയും ഏകോപിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ഒഴുക്കന്‍ മട്ടില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയാല്‍ തീരുന്നതാണോ സ്വര്‍ണക്കള്ളക്കടത്തിന് പിന്നിലെ നിഗൂഢത. സര്‍ക്കാരിന് ഈ വിഷയത്തില്‍ ഒന്നും ഒളിക്കാനില്ലെങ്കില്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും കത്തെഴുതുകയല്ല വേണ്ടത്. മന്ത്രിസഭാ യോഗം ചേര്‍ന്ന് യോഗ തീരുമാനമായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുകയാണു വേണ്ടത്. അതിന് സര്‍ക്കാര്‍ തയാറാകണം. തയാറാവുന്നില്ലെങ്കില്‍ സംശയത്തിന്റെ കുന്തമുന സര്‍ക്കാരിന് നേരെയായിരിക്കും ഉയരുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago