ഗോരക്ഷാ സേനയുടെ ഭീകര താണ്ഡവ ദൃശ്യങ്ങള്‍, സ്ത്രീകള്‍ കേണപേക്ഷിക്കുന്നു; എല്ലാം നോക്കിനിന്ന് പൊലിസ്
ജമ്മു: ഗോരക്ഷാ സേനയുടെ ക്രൂരമായ ആക്രമണത്തിനു മുന്നില്‍ സ്ത്രീകള്‍ കേണപേക്ഷിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. ജമ്മു കശ്മീരിലെ റേയ്‌സി ജില്ലയിലാണ് സംഭവം.
പശുക്കളുമായി യാത്ര ചെയ്ത നാടോടി സംഘത്തിനു നേരെയാണ് പൊലിസ് നോക്കിനില്‍ക്കേയുള്ള ആക്രമണം. ഇവരുടെ കൂര ഒരു ദയയുമില്ലാതെ പൊളിച്ചു നീക്കുമ്പോള്‍ സ്ത്രീകള്‍ ഒന്നും ചെയ്യരുതേയെന്ന് കരഞ്ഞപേക്ഷിക്കുന്നുണ്ട്. എന്നാല്‍ വലിയ ഇരുമ്പ് വടികളും മറ്റ് ആയുധങ്ങളുമായി എത്തിയ സംഘം കൂര പൊളിച്ചുനീക്കി ഒന്‍പത് വയസ്സുകാരിയെയും വൃദ്ധനെയും അടിക്കുന്നതും വീഡിയോയില്‍ കാണാം. വൃദ്ധനെ നിലത്തിട്ട് ചവിട്ടുകയും വടികൊണ്ട് ശക്തിയായി അടിക്കുന്നതും കാണാം.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പൊലിസിനെയും വീഡിയോയില്‍ കാണാമെങ്കിലും അക്രമികള്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല. അഞ്ചംഗ കുടുംബത്തിലെ ഒന്‍പതു വയസ്സുകാരിയെയും വൃദ്ധനെയും മര്‍ദിച്ചവശരാക്കിയ അക്രമികള്‍ ഒടുവില്‍ കൂരയ്ക്ക് തീ കൊളുത്തുകയും ചെയ്തു.
പൊലിസിന്റെ കണ്ണിനു മുമ്പിലുണ്ടായിട്ടും അക്രമികളില്‍ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, കുടുംബത്തിലെ നാലു പേര്‍ക്കെതിരെ അനുമതിയില്ലാതെ പശുവിനെ കടത്തിയെന്ന കേസ് എടുത്തിട്ടുണ്ട്.
Chilling video shows how a family of nomads was brutally attacked in Jammu by cow terrorists chanting "Jai shri ram" pic.twitter.com/9k3bfNxWjk
— Thatgirlinaniqab س (@zackovixen) April 23, 2017
ഇരകള്‍ക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച് പൊലിസ് രംഗത്തെത്തിയിട്ടുണ്ട്. പശുക്കളെ വാഹനത്തില്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോവണമെങ്കില്‍ ഡെപ്യൂട്ടി കമ്മിഷണറില്‍ നിന്ന് അനുമതി വാങ്ങണമെന്ന് മുതിര്‍ന്ന പൊലിസ് താഹിര്‍ ഭട്ട് പറഞ്ഞു. ഈ കുടുംബം അനുമതി വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."