ജോലി തട്ടിപ്പ് മുന്നറിയിപ്പുമായി തപാല്‍ വകുപ്പ്
തിരുവനന്തപുരം: തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുന്നവരെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്. കേരള സര്‍ക്കിളില്‍ നിയമന ഉത്തരവ് വാങ്ങിത്തരാമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വാഗ്ദാനം ചെയ്ത് ഒരുകൂട്ടം ഏജന്‍സികളും വ്യക്തികളും തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി തപാല്‍ വകുപ്പ് തന്നെയാണ് രംഗത്തെത്തിയത്.
ഉദ്യോഗാര്‍ഥികളെ തെറ്റായ മാര്‍ഗത്തിലൂടെ സ്വാധീനിച്ചാണ് ഈ സംഘങ്ങള്‍ നിയമനത്തിനെന്ന പേരില്‍ വന്‍തുക ആവശ്യപ്പെടുന്നതെന്നാണ് വിവരം.
പൊതുജനങ്ങളും ഉദ്യോഗാര്‍ഥികളും ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്നും ഇരകളാകാതിരിക്കാന്‍ പത്യേകം ശ്രദ്ധിക്കണമെന്നും ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ മുന്നറിയിപ്പ് നല്കി.
ഇത്തരത്തിലുള്ള വാഗ്ദാനങ്ങളുമായി ഏതെങ്കിലും വ്യക്തികളോ ഏജന്‍സികളോ സമീപിക്കുകയാണെങ്കില്‍ അധികൃതരെ അറിയിക്കണം. വകുപ്പിലെ തൊഴിലവസരങ്ങളെക്കുറിച്ചറിയാന് ഔദ്യോഗിക വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കണമെന്നും ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."