HOME
DETAILS

ബാഷ്പീകരണം തടയാന്‍ അണക്കെട്ടില്‍ തെര്‍മൊക്കോള്‍ നിരത്തി, കാറ്റൊന്നു വന്നപ്പോള്‍ പത്തു ലക്ഷം രൂപ നഷ്ടം

  
backup
April 24, 2017 | 9:13 AM

tn-ministers-thermocol-project-to-conserve-water-goes-wrong

ഒരു ഐഡിയയുമില്ലാതെ പ്രവര്‍ത്തിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് കാണിച്ചുതരികയാണ് തമിഴ്‌നാട് മന്ത്രി കെ രാജു. ചൂടുകാലത്ത് ബാഷ്പീകരണം തടയുന്നതിനു വേണ്ടി അണക്കെട്ടില്‍ തെര്‍മൊക്കോള്‍ നിരത്തിയാണ് മന്ത്രി പെട്ടത്. വൈഗൈ അണക്കെട്ടിലാണ് മന്ത്രിയുടെ മണ്ടന്‍ പരീക്ഷണം.

തെര്‍മോക്കോള്‍ ചാര്‍ട്ടുകള്‍ സെല്ലോ ടാപ്പുകള്‍ കൊണ്ട് ഒട്ടിച്ച് വെള്ളത്തില്‍ ഇടുകയായിരുന്നു. എന്നാല്‍ ചെറുതായൊന്ന് കാറ്റുവീശിയപ്പോള്‍ തെര്‍മൊക്കോള്‍ എല്ലാം പറന്നുപോയി. ഒട്ടിച്ചതെല്ലാം ഇളകിപ്പോവുകയും വെള്ളത്തില്‍ ഒഴുകിനടക്കുകയും ചെയ്തു. പത്തുലക്ഷം രൂപയാണ് തെര്‍മൊക്കോള്‍ പരീക്ഷണത്തിലൂടെ പാഴായിപ്പോയത്.

tamil-nadu-pwd-thermocol-madurai-vaigai-dam-647_042217071919



ഒഴുകിനടന്ന തെര്‍മൊക്കോളുകള്‍ പിന്നീട് തോണികളില്‍ പോയി തിരിച്ചെടുക്കേണ്ടി വന്നു. തെര്‍മൊക്കോള്‍ വലിയ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്നും പൊടിഞ്ഞാല്‍ പ്രശ്‌നമുണ്ടാവുമെന്നും മാധ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണിതു ചെയ്തതെന്നു പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി.

തെര്‍മൊക്കോള്‍ പരീക്ഷണം പാളിയതോടെ പ്ലാസ്റ്റിക് പന്തുകള്‍ വെള്ളത്തിലിടാനാണ് മന്ത്രിയുടെ തീരുമാനം. ബാഷ്പീകരണം തടയാന്‍ പ്ലാസ്റ്റിക് പന്തുകളിടുന്ന പദ്ധതി പല രാജ്യങ്ങളിലും വിജയിച്ചതാണ്. കറുത്ത പന്തുകളാണ് വെള്ളത്തിന്റെ ഉപരിതലത്തില്‍ ഇടുന്നത്.

[caption id="attachment_308086" align="aligncenter" width="630"]ലോസ് ആഞ്ചല്‍സിലെ അണക്കെട്ടില്‍ ഇട്ട പ്ലാസ്റ്റിക് പന്തുകള്‍. 96 മില്യണ്‍ പന്തുകളാണ് ഇവിടെ ഉപയോഗിച്ചത്. പന്തിന്റെ സഹായത്തോടെ വര്‍ഷത്തില്‍ 300 മില്യണ്‍ ഗാലന്‍ ജല ബാഷ്പീകരണം തടയാനാവുന്നുണ്ട്. ലോസ് ആഞ്ചല്‍സിലെ അണക്കെട്ടില്‍ ഇട്ട പ്ലാസ്റ്റിക് പന്തുകള്‍. 96 മില്യണ്‍ പന്തുകളാണ് ഇവിടെ ഉപയോഗിച്ചത്. പന്തിന്റെ സഹായത്തോടെ വര്‍ഷത്തില്‍ 300 മില്യണ്‍ ഗാലന്‍ ജല ബാഷ്പീകരണം തടയാനാവുന്നുണ്ട്.[/caption]

 

2b43a7a500000578-0-around_20_000_polyethylene_balls_were_released_into_the_los_ange-a-13_1439314829196

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; വിമാനത്താവളത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ പാലിച്ചാൽ മതി; നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി 

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  3 days ago
No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  3 days ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  3 days ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  3 days ago
No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  3 days ago
No Image

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  3 days ago
No Image

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

International
  •  3 days ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  3 days ago