പരിധി വിട്ട് യു.എസ്: വ്യാഴാഴ്ച മാത്രം 65,000 കൊവിഡ് ബാധിതര്‍; ന്യായീകരിച്ച് ട്രംപ്
ന്യൂയോര്‍ക്ക്: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ യു.എസ് അറ്റമില്ലാതെ പോവുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള യു.എസില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 65,000 പുതിയ കേസുകളാണ്.
യു.എസില്‍ ഇതുവരെ 32 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1.35 ലക്ഷം പേര്‍ മരണപ്പെടുകയും ചെയ്തു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗമുക്തിയുടെ കാര്യത്തിലും അമേരിക്ക പിന്നിലാണ്. മിക്ക രാജ്യങ്ങളിലും രോഗം ബാധിച്ച പകുതിയില്‍ അധികം പേര്‍ സുഖപ്പെട്ടിട്ടുണ്ട്. എന്നാല്‍ അമേരിക്കയില്‍ 14 ലക്ഷം പേര്‍ മാത്രമാണ് സുഖപ്പെട്ടത്. 15.5 ലക്ഷം പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 15,645 പേര്‍ ഗുരുതരാവസ്ഥയിലാണ്.
ലോകത്ത് 213 രാജ്യങ്ങളിലായി 1.24 കോടിയിലധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 5.57 ലക്ഷത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 71 ലക്ഷത്തിലേറെ പേര്‍ കൊവിഡ് മുക്തരായി.
കൊവിഡ് ബാധിതരില്‍ രണ്ടാമതുള്ളത് ബ്രസീലാണ്. 17.5 ലക്ഷം പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ചത്. 69,254 പേര്‍ മരണപ്പെട്ടു. തൊട്ടു പിന്നാലെ ഇന്ത്യയാണുള്ളത്.
For the 1/100th time, the reason we show so many Cases, compared to other countries that haven’t done nearly as well as we have, is that our TESTING is much bigger and better. We have tested 40,000,000 people. If we did 20,000,000 instead, Cases would be half, etc. NOT REPORTED!
— Donald J. Trump (@realDonaldTrump) July 9, 2020
എന്നാല്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ന്യായീകരിച്ചു. കൂടുതല്‍ പരിശോധന നടത്തുന്നതു കൊണ്ടാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ടെസ്റ്റിങ് നടത്തുന്നതാണ് വലിയ വ്യത്യാസം കാണിക്കുന്നത്. നമ്മള്‍ നാലു കോടി പേരില്‍ പരിശോധന നടത്തി. പകരം രണ്ടു കോടി പരിശോധനയാണ് നടത്തിയതെങ്കില്‍ പകുതിയായേനെ- ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."