മഴവെള്ളപ്പാച്ചിലില്‍ ആനക്കുട്ടിയുടെ ജഡം ഒഴുകിയെത്തി
കാളികാവ്: മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. മഴവെള്ളപ്പാച്ചിയില്‍ ആനക്കുട്ടിയുടെ ജഡം ഒഴുകിയെത്തി. ചോക്കാടന്‍ പുഴയിലൂടെയാണ് രണ്ടര മാസം പ്രായം തോന്നിക്കുന്ന ആനക്കുട്ടിയുടെ ജഡം ഒഴുകിയെത്തിയത്. കോഴിപ്ര മലവാരത്തിലെ കാട്ടുചോല മുറിച്ച് കടക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടതാവുമെന്നാണ് കരുതുന്നത്. ചോക്കാടന്‍ പുഴയിലെ കൂട്ടര്‍പ്പൊട്ടി ഭാഗത്താണ് ആനക്കുട്ടിയുടെ ജഡം കരക്കടിഞ്ഞത്.
ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഒഴുക്കില്‍പെട്ട് പാറക്കെട്ടുകളില്‍ കിടന്നിരുന്ന ആനക്കുട്ടി മഴവെള്ളപ്പാച്ചിലില്‍ താഴേക്ക് ഒഴുകിയെത്തിയതാവുമെന്നാണ് അധികൃതരുടെ നിഗമനം. കോഴിപ്ര മലവാരത്തിലെ ചോലയില്‍ അപ്രതീക്ഷിതമായി വെള്ളം കൂടാറുണ്ട്. കൂട്ടത്തോടെ ചോലയിലൂടെ നടക്കുമ്പോള്‍ പെട്ടന്ന് വെള്ളം വന്ന് അപകടം സംഭവിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വന്യജീവി വകുപ്പ് ഉന്നത അധികൃതര്‍ സംഭവസ്ഥലത്തെത്തി. നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ സജികുമാര്‍, കാളികാവ് റെയ്ഞ്ച് ഓഫിസര്‍ സുരേഷ്, കരുവാരകുണ്ട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ മോഹനന്‍, ചക്കിക്കുഴി ഫോറസ്റ്റ് ഓഫിസര്‍ കെ.ജി ബാലന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ വിജയന്‍, നാസര്‍, നിലമ്പൂര്‍ ഫ്‌ലയിങ് സ്‌ക്വാഡ് ഫോറസ്റ്റര്‍ രാജേഷ് തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."