ഭരണകൂട രക്ഷകരായ തുര്‍ക്കി ജനം (ആധിപത്യം)
തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാന്‍ ഒരു വിഭാഗം സൈനികര്‍ നടത്തിയ ശ്രമം ജനത്തിന്റെ സഹായത്തോടെ പൊലിസ് അട്ടിമറിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഒരു വിഭാഗം വിമതസൈന്യം ഇന്റലിജന്‍സ് ആസ്ഥാനം പിടിച്ചെടുക്കുകയും പട്ടാള ഭരണം രാജ്യത്ത് ഏര്‍പ്പെടുത്തിയതായും പ്രഖ്യാപിച്ചത്. രാജ്യത്തെ വിമാനത്താവളങ്ങളും പ്രധാന റോഡുകളും പാലങ്ങളും കൈവശപ്പെടുത്തിയതിനു ശേഷമാണ് സൈന്യം അധികാരം പിടിച്ചെടുത്തതായ അവകാശവാദവുമായി ടെലിവിഷനിലൂടെ രംഗത്തെത്തിയത്.
സംഭവമറിഞ്ഞ പ്രസിഡന്റ് ഉര്‍ദുഗാന്‍ മണിക്കൂറുകള്‍ക്കം ഇസ്താംബൂളിലെത്തുകയും അട്ടിമറിക്കെതിരേ ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. പിന്നീട് ലോകം കണ്ടത് ചരിത്രത്തിലെ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട ചിത്രങ്ങളാണ്. ജനം വിമതസൈന്യത്തിനെതിരേ തെരുവിലിറങ്ങി സൈനിക അട്ടിമറി പരാജയപ്പെടുത്തുന്നു. ഇത്തരമൊരു സംഭവം ചിലപ്പോള്‍ ലോകചരിത്രത്തില്‍തന്നെ അപൂര്‍വമായിരിക്കും. അട്ടിമറി പരാജയപ്പെടുത്തിയതോടെ ഉര്‍ദുഗാന്റെ വ്യക്തിപ്രഭാവം ജനങ്ങള്‍ക്കിടയിലും ലോകനേതാക്കള്‍ക്കിടയിലും പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."