HOME
DETAILS
MAL
ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വാക്സിനേഷന് ആരംഭിച്ചു
backup
July 10 2018 | 18:07 PM
കൊച്ചി: എറണാകുളം ജില്ലയില്‍ നിന്ന് ഇത്തവണ ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്ന ഹാജിമാര്‍ക്കുള്ള വാക്സിനേഷന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു. അഡിഷണല്‍ ഡി.എം.ഒ ഡോ. ആര്. വിവേക് കുമാര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വകാര്യ ഏജന്‍സികള്‍ വഴി പോകുന്നവര്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് നല്കി. സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവര്‍ക്ക് ജൂലൈ 12 വ്യാഴാഴ്ച്ചയാണ് വാക്സിനേഷന്.
രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് വാക്സിനേഷന് സമയം. എറണാകുളം ജില്ലയില്‍ താമസിക്കുന്നവരാണെന്ന് തെളിയിക്കുന്നതിനാവശ്യമായ തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം. ജനറല്‍ ആശുപത്രിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."