സ്വര്‍ണക്കടത്ത് കേസ്: സരിത്തും സ്വപ്നയും ഒന്നും രണ്ടും പ്രതികള്‍, ഫൈസല്‍ ഹരീദും പ്രതിപ്പട്ടികയില്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറും സ്വപ്ന സുരേഷും ഒന്നും രണ്ടും പ്രതികള്‍. കൊച്ചി സ്വദേശിയായ, ഇപ്പോള്‍ വിദേശത്തുള്ള ഫൈസല്‍ ഫരീദാണ് കേസിലെ മൂന്നാം പ്രതി. സ്വപ്ന സുരേഷിന്റെ ബിനാമിയായി സംശയിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്. കലൂരിലുള്ള എന്‍ഐഎ കോടതിയിലാണ് നിലവില്‍ എന്‍ഐഎ എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
നേരത്തേ ഫൈസല്‍ ഫരീദിനെ കേസില്‍ കസ്റ്റംസ് പ്രതി ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഇയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് സരിത് എന്‍ഐഎയ്ക്ക് നല്‍കിയിരിക്കുന്ന മൊഴി. ഇയാളാണ് സ്വര്‍ണം കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ കാര്‍ഗോയായി അയച്ചതെന്നും സരിത് മൊഴി നല്‍കിയിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് ഫൈസല്‍ ഫരീദിനെ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകളാണ് എന്‍ഐഎ എഫ്ഐആറില്‍ ചേര്‍ത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."