മണികണ്ഠന്‍ ചാല്‍ ചപ്പാത്ത്: അടിയന്തിര നടപടിക്ക് നിര്‍ദേശം
കുട്ടമ്പുഴ: മണികണ്ഠന്‍ ചാല്‍ ചപ്പാത്ത് വീണ്ടും വെള്ളത്തിനടിയിലായ സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും മുഖ്യമന്ത്രി എറണാകുളം ജില്ലാ കലക്ടര്‍ക്കും പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. സിബി മാത്യു ഐ.പി.എസ് രക്ഷാധികാരി ആയിട്ടുള്ള ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ബി ജോണ്‍സണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. ജനസംരക്ഷണ സമിതിയുടെ അഭ്യര്‍ത്ഥന തുടര്‍ന്ന് ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഈ വിഷയം ഏറ്റെടുത്തിരുന്നു. ര
കനത്ത മഴയെ തുടര്‍ന്ന് മണികണ്ഠന്‍ചാലിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് വെള്ളം കയറി തുടങ്ങി. വീടുകളൊഴിഞ്ഞു പരിസരവാസികള്‍ ബന്ധു വീടുകളിലും മറ്റും അഭയം തേടി തുടങ്ങിയിരിക്കുകയാണ്.
സ്‌കൂളില്‍ പോയിരിക്കുന്ന വിദ്യാര്‍ഥികള്‍, പണിക്കു പോയിരിക്കുന്ന ആളുകള്‍ പൂയംകുട്ടിയില്‍ ബന്ധുവീടുകളിലും മറ്റും കിടന്നുറങ്ങേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോള്‍. പുതിയപാലം ആവശ്യപ്പെട്ടുകൊണ്ട് ജനസംരക്ഷണസമിതി മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."