മോക്ഡ്രില്‍ സാഗര്‍ കവച് ഇന്ന് ആറുമണി മുതല്‍
വിഴിഞ്ഞം: കടലിലൂടെ വരുന്ന ഭീകരരെ പിടികൂടാന്‍ സേന സജ്ജമാണോ എന്ന് പരിശോധിക്കുന്ന മോക്ഡ്രില്‍ സാഗര്‍ കവച് ഇന്ന് രാവിലെ ആറ് മണി മുതല്‍ തുടങ്ങും. 27ന് രാവിലെ ആറ് വരെ നീണ്ടു നില്‍ക്കുന്ന സുരക്ഷാ പരിശോധനയില്‍ ഇന്ത്യന്‍ നേവി, തീര സംരക്ഷണ സേന, കോസ്റ്റല്‍ പൊലിസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ പങ്കെടുക്കും.
കരയിലേക്ക് സംശയകരമായ സാഹചര്യത്തില്‍ വരുന്നവരെ കുറിച്ചുള്ള വിവരം നല്‍കാന്‍ കടലോര ജാഗ്രതാ സമിതിക്കും നിര്‍ദേശം നല്‍കി. രണ്ട് ദിവസം രാവും പകലും കരയിലുടനീളം പൊലിസും ജാഗ്രതയിലായിരിക്കും.സുരക്ഷാ സേനയുടെ കാര്യ ശേഷി എത്രത്തേളമുണ്ടെന്ന് പരീക്ഷിക്കാനായി ഭീകരരുടെ വേഷത്തില്‍ സൈനികര്‍ തന്നെ കടല്‍ വഴി പ്രതീകാത്മക ബോംബും മറ്റ് വസ്തുക്കളുമായി നുഴഞ്ഞു കയറാന്‍ ശ്രമിക്കും.
ഇവരെ കണ്ടെത്തി പിടികൂടി കഴിവ് തെളിയിക്കേണ്ട ചുമതലയാണ് സുരക്ഷാ സേനകള്‍ക്കുള്ളത്. മുംബൈയില്‍ കടല്‍ വഴിയെത്തിയ ഭീകരര്‍ നടത്തിയ ആക്രമണത്തിന് ശേഷം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കടലിലും തീര പ്രദേശത്തും നടത്തുന്ന സുരക്ഷാ പരിശീലനമാണ് സാഗര്‍ കവച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."