കൂടിയാട്ട ശില്‍പശാല ആരംഭിച്ചു
വൈക്കം: ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കാലടി ശ്രീ ശങ്കാരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ നേതൃത്വത്തില്‍ കൂടിയാട്ട ശില്‍പശാല തുടങ്ങി.
സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപകരായ പ്രൊഫ: ഡോ.വേണുഗോപാല്‍, ഉഷനങ്ങ്യാര്‍, മാര്‍ഗി മധു എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന കളരി ഒരുക്കുന്നത്. 24, 25, 26 തീയതികളില്‍ കൂടിയാട്ടത്തിന്റെ പരിശീലന കളരിയും മെയ് 3 മുതല്‍ ഒരു മാസക്കാലം ഉണര്‍വ് 2017 ന്റെ അവധിക്കാല പരിശീലന കളരിയും നടത്തും.
കളരിയില്‍ നാട്ടറിവ് പാട്ടുകള്‍, കരകൗശല വസ്തു നിര്‍മാണം, നാടക പഠനം, കായിക പരിശീലനം, പ്രാദേശിക ചരിത്രം, ചലച്ചിത്രമേള, ചോക്കു നിര്‍മ്മാണം, യോഗ ക്ലാസുകള്‍, കംപ്യൂട്ടര്‍ പരിശീലനം, വ്യക്തിത്വ വികസനം എന്നീ ഇനങ്ങളിലാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. ശില്‍പ്പശാല നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പി.ഡി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. അംബരീഷ് ജി.വാസു, നിര്‍മ്മല ഗോപി, റ്റി.ഡി ശശികല, വി.ആര്‍ രാമചന്ദ്രന്‍, പി.വേണു, മനോജ് കുമാര്‍, എ.ഇ.ഒ രത്‌നമ്മ, വി.വി അഭിലാഷ്, റ്റി.കെ സുവര്‍ണ്ണന്‍, സി.പി അജിമോന്‍, പ്രീതരാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."