HOME
DETAILS
MAL
കൊവിഡ് കാലത്തെ സമരത്തിനെതിരേ സി.പി.എം
backup
July 11 2020 | 02:07 AM
അക്രമാസക്ത പ്രതിഷേധം മനുഷ്യ ജീവനുനേരെയുള്ള വെല്ലുവിളി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധത്തിനെതിരേ സി.പി.എം. കൊവിഡ് - 19 സമൂഹവ്യാപനത്തിനരികില്‍ കേരളം നില്‍ക്കെ സ്വര്‍ണകള്ളക്കടത്തിന്റെ മറവില്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ അക്രമാസക്ത പ്രതിഷേധം മനുഷ്യ ജീവനുനേരെയുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ് പറഞ്ഞു.
സ്വര്‍ണക്കടത്ത് പ്രതികളെയും ഒത്താശക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നതാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ആവശ്യം. ഇതു പ്രകാരമാണ് എന്‍.ഐ.എ ഉള്‍പ്പെടെ യുക്തമായ ഏത് കേന്ദ്ര ഏജന്‍സിയുടെയും അന്വേഷണത്തിന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടത്.എന്‍.ഐ.എ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനത്തില്‍ കേരളത്തെ ലോകത്തിനുതന്നെ മാതൃകയാക്കി മാറ്റിയ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള സമരങ്ങള്‍ അധികാരമോഹം മുന്‍നിര്‍ത്തിയുള്ള വിലകുറഞ്ഞ രാഷ്ട്രീയ സമരം മാത്രമാണ്. കൊവിഡ് പ്രോട്ടാകോള്‍ കാറ്റില്‍ പറത്തി അക്രമാസക്ത സമരം നടത്തുകയും പൊലിസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് രോഗവ്യാപനത്തിന്റെ ആപല്‍ഘട്ടത്തില്‍ മനുഷ്യ ജീവന്‍ വച്ചുള്ള പന്താടലാണ്. കള്ളക്കടത്ത് ശക്തികളെയും സഹായികളെയും പുറത്തുകൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് തുരങ്കം വയ്ക്കാനാണോ ഈ പ്രക്ഷോഭമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."