HOME
DETAILS
MAL
സ്റ്റാഫിലെ 10 പേര്‍ക്ക് കൊവിഡ്; കര്‍ണാടക മുഖ്യമന്ത്രി നിരീക്ഷണത്തില്‍
backup
July 11 2020 | 02:07 AM
ബംഗളൂരു: തന്റെ സ്റ്റാഫിലുള്ളവര്ക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ നിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്വന്തം വീട്ടില്‍തന്നെയാണ് അദ്ദേഹം നിരീക്ഷണത്തിലുള്ളത്. വീട്ടിലിരുന്നാണ് മുഖ്യമന്ത്രി സംസ്ഥാന ഭരണം നിയന്ത്രിക്കുക.
ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലുള്ള പത്തു ജോലിക്കാര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ഇതില്‍ മുഖ്യമന്ത്രിയുടെ ഡ്രൈവര്‍മാരില്‍ ഒരാളും ഉള്‍പ്പെടും. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ സ്റ്റാഫുകളില്‍ ചിലര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഇദ്ദേഹത്തിന്റെ വസതി, രണ്ടു തവണ അണുനശീകരണം നടത്തി ജൂലൈ രണ്ടിനാണ് തുറന്നിരുന്നത്.
അതേസമയം, മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."