അയ്യപ്പന്റെ പേരില്‍ വോട്ട് അഭ്യര്‍ഥന; താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി
തൃശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചപ്പോള്‍ തെരുഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന നോട്ടീസ് ലഭിച്ചതില്‍ താന്‍ പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നതായി എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണെന്നും സുരേഷ് ഗോപി. നോട്ടീസ് പാര്‍ട്ടി പരിശോധിക്കുമെന്നും ഉചിതമായ മറുപടി പാര്‍ട്ടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അയ്യന്‍ എന്ന പദത്തിന്റെ അര്‍ഥം എന്താണെന്ന് പരിശോധിക്കൂ. ഞാന്‍ ഒരിക്കലും വിശ്വാസത്തിന്റെ പേരില്‍ വോട്ട് തേടിയിട്ടില്ല. ഇഷ്ടദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേട്. ഇതെന്ത് ജനാധിപത്യമാണ്. ഇതിന് ജനം മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് നോട്ടീസിനാധാരമായ സംഭവം നടന്നത്. ശബരിമലയുടെയും അയ്യപ്പന്റെയും പേരില്‍ വോട്ട് അഭ്യര്‍ഥിച്ചതിനാണ് കലക്ടര്‍ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചുണ്ട്. സ്വരാജ് റൗണ്ടിലെ റോഡ് ഷോയ്ക്കിടെയുള്ള സുരേഷ് ഗോപിയുടെ വോട്ടഭ്യര്‍ഥനയാണ് വിവാദമായത്. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കലക്ടര്‍ അനുപമ അറിയിച്ചു. മതത്തിന്റെ പേരില്‍ വോട്ട് തേടുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. കുറ്റം തെളിഞ്ഞാല്‍ അയോഗ്യതയ്ക്ക് വരെ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."