ഫയര്‍ഫോഴ്‌സ് നിസാരമല്ല : പ്രവര്‍ത്തനം നേരിട്ടറിഞ്ഞ് വിദ്യാര്‍ഥികള്‍
ചാലക്കുടി: ഫയര്‍ഫോഴ്‌സ് എന്നാല്‍ നിസാര സംഭവമല്ലെന്ന് മനസിലാക്കാന്‍ സി.എം.ഐ.പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അധികം നേരം വേണ്ടിവന്നില്ല.
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എക്‌സിഗുഷറില്‍ നിന്നും പുക പുറത്തു വരുന്നതും കസേരകെട്ടിലൂടെ കെട്ടിടങ്ങളുടേയും മറ്റും മുകളിലെ നിലയില്‍ അകപ്പെട്ടവരെ താഴെയിറക്കുന്നതടക്കമുള്ള ശ്രമകരമായ ഡെമോ കുട്ടികള്‍ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് നോക്കി കണ്ടത്.
ചാലക്കുടി സി.എം.ഐ.പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസിലെ 40ഓളം വിദ്യാര്‍ഥികളാണ് ഫയര്‍സ്റ്റേഷന്റെ പ്രവര്‍ത്തനം നേരിട്ടറിയാന്‍ എത്തിയത്.
യൂനിഫോമിട്ട ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യമൊരമ്പരപ്പ്. എന്നാല്‍ ഉദ്യോഗസ്ഥരുമായി അടുത്തതോടെ അമ്പരപ്പ് സൗഹൃദമായി മാറി. എക്‌സിഗുഷ്യനില്‍ നിന്നു പുക വരുന്നതൊക്കെ ശരി എന്നാല്‍ ഇതിന്റെ ഉപയോഗം എന്താണെന്നായിരുന്നു ഒരു മിടുക്കിയുടെ സംശയം.
തീപിടുത്തമുണ്ടാകുമ്പോള്‍ കണികകളെ വേര്‍തിരിച്ചു തീയണക്കാനാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞുകൊടുത്തപ്പോള്‍ വിദ്യാര്‍ഥികളുടെ വക നല്ല കയ്യടി.
മരത്തിനു മുകളിലും കെട്ടിടത്തിന് മുകളിലും അകപ്പെട്ടവരെ താഴെയിറക്കുന്ന കയര്‍ കൊണ്ടുള്ള കസേരകെട്ട് വിദ്യ വിദ്യാര്‍ഥികള്‍ക്ക് കൗതുകം നല്‍കി. കസേരകെട്ട് വിദ്യ പലരും പരീക്ഷിച്ചു നോക്കുകയും ചെയ്തു.
ഫയര്‍ എന്‍ജിന്റെ പ്രവര്‍ത്തനം എന്താണെന്ന് ഒരു കൂട്ടര്‍ ചോദിച്ചപ്പോള്‍ ഒരു കൂട്ടം കുസൃതികള്‍ക്ക് ഫയറെന്‍ജിനു അകത്തു കയറാന്‍ മോഹം.
ഫയര്‍എന്‍ജിന്റെ പ്രവര്‍ത്തനം വിശദീകരിച്ചതിന് ശേഷം ഉദ്യോഗസ്ഥര്‍ കുട്ടികളെ ഫയര്‍എന്‍ജിനകത്തും കയറ്റി.
ഫയര്‍ഫോഴ്‌സ് ഓഫിസിലെ സന്ദര്‍ശനത്തിന് ശേഷം തിരികെ പോകുമ്പോള്‍ വലുതാകുമ്പോള്‍ ആരാകണമെന്ന ചോദ്യത്തിനു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാകണമെന്നുള്ള ചിലരുടെ മറുപടി ഉദ്യോഗസ്ഥരിലും ആവേശം നല്‍കി.
സ്റ്റേഷന്‍ ഓഫിസര്‍ സി.ഒ ജോയ്, ലീഡിങ് ഫയര്‍മാന്‍ പി. സാബു നേതൃത്വം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ ജോജി സന്നിഹിതനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."