സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാന്‍ എന്‍.ഐ.എ: സ്വപ്നക്ക് ഗുണ്ടാ സംഘങ്ങളുമായും ബന്ധം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാന്‍ എന്‍.ഐ.എ ഒരുങ്ങുന്നു. കേസില്‍ നിര്‍ണായകമായ വിവരങ്ങളും പുറത്തുവന്നത് നേരത്തെ പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ വെളിപ്പെടുത്തലിലൂടെയായിരുന്നു. പ്രതികള്‍ പതിനഞ്ചോളം പേരെ വിളിക്കാറുണ്ടെന്നും മൊഴിയുണ്ടായിരുന്നു. ഇവരെയെല്ലാം അന്വേഷണ സംഘം നിരീക്ഷിച്ചുവരികയാണ്. സംഘത്തിലെ അഞ്ചുപേരെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികളുടെ ഭാര്യമാരുടെ മൊഴിയെടുക്കാന്‍ അടുത്ത ആഴ്ച എന്‍.ഐ.എ അപേക്ഷ നല്‍കും. ഒന്നാംപ്രതി സരിത്തിന്റേയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളാണ് രേഖപ്പെടുത്താന്‍ തയാറെടുക്കുന്നത്. എറണാകുളത്തുള്ള ഏതെങ്കിലും കോടതിയില്‍ ഇവരെ വിളിപ്പിച്ച് മജിസ്‌ട്രേറ്റിനു മുമ്പില്‍ കൊണ്ടുവന്നായിരിക്കും രഹസ്യമൊഴി രേഖപ്പെടുത്തുക. സാക്ഷിയായ സ്ത്രീകളുടെ ജീവന് സംരക്ഷണം നല്‍കാനും എന്‍.ഐ.എ നടപടി തുടങ്ങിയിട്ടുണ്ട്.
അതേ സമയം പ്രതികളില്‍ പലര്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്ന തരത്തില്‍ പ്രധാന പ്രതി സരിത്തിന്റെ മൊഴി പുറത്തുവന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്‍കുന്നു. സ്വപ്‌ന സുരേഷിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. മര്‍ദനത്തിനിരയായ ഒരാളുടെ വെളിപ്പെടുത്തലാണ് ഈ വിവരം പുറത്തുവന്നത്. സ്വപ്‌നയുടെ സഹോദരന്റെ വിവാഹത്തിന് മുന്‍ ഐ.ടി സെക്രട്ടറി വി.ശിവശങ്കറും പങ്കെടുത്തതായും മൊഴിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."