HOME
DETAILS
MAL
അരുണാചല്‍ പ്രദേശില്‍ സംയുക്ത സേന ആറ് വിഘടനവാദികളെ വധിച്ചു
backup
July 11 2020 | 07:07 AM
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു. എന്‍.എസ്.സി.എന്‍.ഐ.എമ്മിന്റെ ആറ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും അസം റൈഫിളിലെ ഒരു സൈനികന് പരുക്കേറ്റിട്ടുണ്ടെന്നും അരുണാചല്‍ പ്രദേശ് ഡി.ജി.പി. ആര്.പി ഉപാധ്യായ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ നാലരയോടെ ലോംഗ്ഡിങ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ആറ് ആയുധങ്ങളും യുദ്ധസമാന സ്റ്റോറുകളും പ്രദേശത്ത് നിന്ന് കണ്ടെടുത്തു.
അരുണാചല്‍ പ്രദേശിലെ തിറാപ് ജില്ലയിലെ ഖോന്സയുടെ പൊതു പ്രദേശത്ത് സായുധ കലാപകാരികള്‍ ഉണ്ടെന്നുള്ള രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസം റൈഫിള്‍സ് തെരച്ചില്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."