രണ്ടാം ഘട്ട പര്യടനത്തില്‍ മുന്നേറി പി.കെ ബിജു
ആലത്തൂര്‍: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. ബിജുവിന്റെ രണ്ടാംഘട്ട പര്യടന പരിപാടി പൂര്‍ത്തിയായി.
തരൂര്‍ നിയോജകമണ്ഡലത്തിലെ 34 ഓളം കേന്ദ്ര കളിലാണ് ശനിയാഴ്ച പര്യടനം നടത്തിയത്.രാവിലെ എട്ടിന് വടക്കഞ്ചേരി പഞ്ചായത്തിലെ പയ്യക്കുണ്ടില്‍ പര്യടനം ആരംഭിച്ചു.
കൊന്നഞ്ചേരി,വടക്കഞ്ചേരി ടൗണ്‍, പൊത്തപ്പാറ, പന്നിയങ്കര, കല്ലിങ്കല്‍പ്പാടം, പുളിക്കൂട്ടം, തെക്കേപ്പൊറ്റ, തിരുവടി, പീച്ചംങ്കോട്, എരകുളം, ആനമാറി, പത്തനാപുരം, തോടുകാട്, അമ്പലക്കാട്, അത്തിപ്പൊറ്റ, നെച്ചൂര്‍, പേഴുംകോട്, കരിയംകോട്, ചേന്നംകാട്, പരുത്തിപ്പുളളി, ആയകുറിശ്ശി എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ മേപ്പാറയില്‍ സമാപിച്ചു. ഞായറാഴ്ച കുന്ദംകുളം നിയോജക മണ്ഡലത്തിലെ നടുവിലങ്ങാടിയില്‍ നിന്ന് മൂന്നാം ഘട്ട പര്യടനം ആരംഭിക്കും. തുറന്ന വാഹനത്തിലാണ് മൂന്നാം ഘട്ട പര്യടനം നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."