ജീവനക്കാരെ മര്‍ദിച്ചതായി പരാതി: ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി
വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ സെന്ററില്‍ ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദിച്ചതായി പരാതി. ഞായറാഴ്ച രാത്രി എട്ടരയോടെ ആറംഗ സംഘം ആയുധങ്ങളുമായി ജെ.ആര് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായാണ് പരാതി.
ജെ.ആര് ബസ്സിലെ ഡ്രൈവറായ കോണത്തുകുന്ന് സ്വദേശി മുടവന്കാട്ടില് സലിം (46), കണ്ടക്ടറായ കൊമ്പത്തു കടവ് സ്വദേശി കുളത്തിങ്കല്‍ ബിബീഷ് (29) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരേയും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച സഹകരണാശുപത്രിക്കു മുന്നില്‍ വച്ച് ജെ.ആര് ബസ്സ് പെട്ടെന്ന് ബ്രേക്കിട്ടതുമായി ബന്ധപ്പെട്ട് ബസ്സിനു പുറകിലൂടെ വന്നിരുന്ന ബൈക്കുകാരുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ വൈരാഗ്യമാണ് ഞായറാഴ്ചയിലെ സംഘര്‍ഷത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. ജീവനക്കാരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പണിമുടക്ക് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."