HOME
DETAILS
MAL
കുടിവെള്ള പൈപ്പിടാനെടുത്ത കുഴികളില്‍ വാഹനങ്ങള്‍ വീഴുന്നു 'ജപ്പാന് കെണി
backup
July 10 2018 | 20:07 PM
കീച്ചേരി: ജപ്പാന് കുടിവെള്ളപദ്ധതിക്കായി പൈപ്പിടാനായെടുത്ത കുഴികള്‍ വാഹനങ്ങള്‍ക്ക് കെണിയൊരുക്കുന്നു. ഇതില്‍ വാഹനങ്ങള്‍ വീഴുന്നത് പതിവായിരിക്കുകയാണ്.
ഇന്നലെ രാവിലെ കുട്ടികളുമായി പോവുകയായിരുന്ന പാപ്പിനിശേരി ഹിദായത്തൂല്‍ സ്കൂള്‍ ബസാണ് കീച്ചേരി കുന്നിന് സമീപത്തെ വടേശ്വരം റോഡരികിലെ കുഴിയില്‍ താഴ്ന്നത്. കുട്ടികളെ ഉടന്‍തന്നെ മറ്റൊരുവാഹനത്തില്സുരക്ഷിതമായെത്തിച്ചു.
മണിക്കൂറുകളുടെ പ്രയത്നത്തിനു ശേഷമാണ് ബസ് പുറത്തെടുക്കാനായത്. കാലവര്‍ഷം തുടങ്ങുന്ന സമയത്താണ് കീച്ചേരി, പാപ്പിനിശേരി ദേശീയപാതയ്ക്കരികില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചത്.
കുഴികള്‍ കൃത്യമായി മൂടാതെയാണ് കരാറുകാരന് പിന്‍വാങ്ങിയത്.കുഴികളിലെ ഇളകിയ മണ്ണില്‍ കുരുങ്ങി ഇരുപതോളം വാഹനങ്ങളാണ് ഒരുമാസത്തിനുള്ളില്‍ താഴ്ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."