സ്റ്റേറ്റ് യൂനിവേഴ്സിറ്റി പരീക്ഷകള്‍ റദ്ദാക്കി ഡല്‍ഹി; സെന്‍ട്രല്‍ യൂനിവേഴ്സിറ്റികളിലും നടപ്പാക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സ്റ്റേറ്റ് യൂനിവേഴ്സിറ്റി പരീക്ഷകള്‍ റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍. അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ മൂല്യ നിര്‍ണയത്തിനായി മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
അവസാന സെമസ്റ്റര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ പരീക്ഷ ഇല്ലാതെ തന്നെ പാസാക്കാന്‍ സര്‍വകലാശാലകള്‍ക്കു നിര്‍ദേശം നല്‍കിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. അവസാന സെമസ്റ്ററിലെ വിദ്യാര്‍ഥികള്‍ക്കു ബിരുദം നല്‍കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ സര്‍വകലാശാലകളോടു നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര സര്‍വകലാശാലകളിലും ഇതേ രീതി പിന്തുടരണം എന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി അരവിന്ദ്് കെജ്രിവാള് പ്രധാനമന്ത്രിക്കു കത്തെഴുതിയതായും സിസോദിയ പറഞ്ഞു.
നാഷനല്‍ ലോ യൂണിവേഴ്സിറ്റി, ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, അംബേദ്കര്‍ യൂണിവേഴ്സിറ്റി, ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണി, നേതാജി സുഭാഷ് യൂണി. ഓഫ് ടെക്നോളജി, ഇന്ദിരാഗാന്ധി ടെക്നിക്കല്‍ യൂണി ഫോര്‍ വിമന്‍ എന്നിവ ഡല്‍ഹി സര്‍ക്കാരിനു കീഴില്‍ വരുന്ന സ്റ്റേറ്റ് യൂനിവേഴ്സിറ്റികളാണ്. ജെ.എന്‍.യു, ജാമിഅ, ഡല്‍ഹി യൂനിവേഴ്സിറ്റു തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."