മാന്ത്രികന് പ്രദീപ് ഹുഡിനോയുടെ നവ വാനപ്രസ്ഥ യാത്ര 19ന്
കോഴിക്കോട്: മാന്ത്രികന് പ്രദീപ് ഹുഡിനോയുടെ നവ വാനപ്രസ്ഥ യാത്ര വ്യാസപൂര്‍ണിമ ദിനമായ 19ന് കന്യാകുമാരിയില്‍ ആരംഭിക്കും. തീവ്രവാദത്തിനെതിരേയും പ്രകൃതി സംരക്ഷണത്തിനുമായി സംഘടിപ്പിക്കുന്ന യാത്ര ഒരു വര്‍ഷം നീണ്ടു നില്ക്കും.
മൂന്നുഘട്ടങ്ങളിലായാണു യാത്ര സംഘടിപ്പിക്കുന്നത്. ഈ മാസം 20, 21, 22 തിയതികളില്‍ തിരുവനന്തപുരത്തെത്തി ഭരണ, രാഷ്ട്രീയ നേതാക്കളെയും വിവിധ കലാസാംസ്കാരിക നായകരെയും നേരില്‍ കണ്ട് ആശയവിനിമയം നടത്തും. തുടര്‍ന്നു കേരളത്തിലെ വിവിധ പൈതൃകകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഓഗസ്റ്റ് 14, 15 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര മാന്ത്രിക സമ്മേളനത്തില്‍ രാജ്യത്തെ മാന്ത്രികരുമായി ചര്‍ച്ച നടത്തി ഭാരതപര്യടനത്തിന് അന്തിമരൂപം നല്‍കും.
സെപ്റ്റംബര്‍ മാസത്തില്‍ യാത്രയുടെ രണ്ടാംഘട്ടമായി ഭാരതപര്യടനം ആരംഭിക്കും. 2017 ജൂലൈ മാസത്തില്‍ വ്യാസപൂര്ണിമാ ദിനത്തില്‍ ഹിമാലയസാനുക്കളില്‍ വച്ചു ഗുരുവില്‍ നിന്നു ദീക്ഷ സ്വീകരിക്കുമെന്നും പ്രദീപ് ഹുഡിനോ പറഞ്ഞു.
മുരളി ബേപ്പൂര്‍, ഹരിദാസന് നമ്പ്യാര്‍, ടി.എന്‍ രഘുനാഥ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."