അധ്യാപികയുടെ മാല പൊട്ടിച്ചുകടന്നയാളെ അറസ്റ്റ് ചെയ്തു
പൂച്ചാക്കല്‍: അധ്യാപികയുടെ താലിമാല കവര്‍ന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സെന്റ് മേരീസ് എല്‍.പി.എസിലെ അധ്യാപിക പള്ളിപ്പുറം വട്ടത്തറ തങ്കമ്മ ആന്റണിയുടെ താലിമാല പൊട്ടിച്ചു കടന്ന കേസിലെ പ്രതി ഹരിപ്പാട് കരുവാറ്റ കന്നുകാലിപ്പാടം വടക്കേതില്‍ സന്തോഷിനെയാണ് (43) ചേര്‍ത്തല എസ്.ഐ എ.വി.സൈജു അറസ്റ്റു ചെയ്തത്. സമീപകാലത്തായി അന്ധകാരനഴി, പള്ളിപ്പുറം ഭാഗങ്ങളിലാണ് ഇയാള്‍ താമസിച്ചിരുന്നതെന്നും ഓമനക്കുട്ടനെന്നും ബോംബെന്നും വിളിപ്പേരുണ്ടെന്നും പൊലീസ് അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓട്ടോ ഡ്രൈവറെ വെട്ടി പരുക്കേല്‍പ്പിച്ച് സ്വര്‍ണ്ണമാലയും മോതിരവും കവര്‍ന്ന കേസിലും മറ്റ് പല ആക്രമണ, വ്യാജമദ്യ നിര്‍മാണ കേസുകളിലും പ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ട് സ്കൂളില്‍ നിന്നും വീട്ടിലേക്കു പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തങ്കമ്മയുടെ മാല പൊട്ടിച്ചുകടന്നത്. സന്തോഷാണ് മാല പൊട്ടിച്ചത്. ബൈക്ക് ഓടിച്ചിരുന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. സന്തോഷിനെ ഇന്ന് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."