HOME
DETAILS
MAL
ഓണത്തിനും സൗജന്യഭക്ഷ്യകിറ്റ് നല്കാന് ആലോചന
backup
July 12 2020 | 02:07 AM
കിറ്റ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സപ്ലൈകോ സമര്‍പ്പിച്ചു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണത്തിനും സൗജന്യഭക്ഷ്യകിറ്റ് നല്കാന് സര്‍ക്കാര്‍ തലത്തില്‍ ആലോചന. അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കിറ്റ് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ സപ്ലൈകോ സമര്‍പ്പിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാറി സെക്രട്ടേറിയറ്റ് പ്രവര്‍ത്തനസജ്ജമാകുന്ന മുറയ്ക്ക് ഇതുസംബന്ധിച്ച് കൂടുതല്‍ തീരുമാനമുണ്ടാകുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. പായസക്കൂട്ടുള്പ്പെടുന്ന ഓണവിഭവങ്ങളടക്കം അഞ്ഞൂറ് രൂപയുടെ കിറ്റ് നല്‍കാനാണ് ഉദ്ദേശ്യം. സപ്ലൈകോ നിര്‍ദേശിച്ച കിറ്റ് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അടുത്തമാസം വിതരണമുണ്ടാകും. ലോക്ക്ഡൗണ്‍ കാലത്തെപ്പോലെ ആയിരം രൂപയുടെ കിറ്റാണ് സപ്ലൈകോ ആദ്യം നിര്‍ദേശിച്ചത്.
ചെലവ് കുറയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് കിറ്റിലെ സാധനങ്ങളുടെ എണ്ണം കുറച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."