അഭിഷേക് ബച്ചനും കൊവിഡ്
മുംബൈ: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് പിന്നാലെ മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രണ്ട് പേര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അഭിഷേക് പറഞ്ഞു. ഭയപ്പെടേണ്ട കാര്യമില്ലെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.
അമിതാഭ് ബച്ചന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രോഗം സ്ഥിരീകരിച്ച വിവരമറിയിച്ചത്. പ്രായാധിക്യം മൂലം വീട്ടില്‍ നിന്നും പുറത്തേക്ക് പോകാറില്ലാത്ത അമിതാഭ് ബച്ചന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായത് എന്ന് വ്യക്തമായിട്ടില്ല. വീട്ടുജോലിക്കാരില്‍ നിന്നാകാം എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളില്‍ തന്നോട് ഇടപെട്ട എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് അമിതാഭ് അഭ്യര്‍ഥിച്ചു.
ബോളിവുഡ് നടി രേഖയുടെ മുംബൈയിലെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം നിരീക്ഷണത്തില്‍ പോയി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."