ജോബി ജസ്റ്റിനെതിരേ പരാതി
കൊല്‍ക്കത്ത: ഐ ലീഗിലെ മികച്ച ഫോം കാരണം വന്‍ തുക മുടക്കി എ.ടി.കെ സ്വന്തമാക്കിയ ഈസ്റ്റ് ബംഗാള്‍ താരത്തിനെതിരേ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് പരാതി. ജസ്റ്റിന് ജോബി നേരത്തെ കളിച്ചിരുന്ന ഈസ്റ്റ് ബംഗാള്‍ തന്നെയാണ് താരത്തിനെതിരേ പരാതി നല്‍കിയിട്ടുള്ളത്.
ജോബിയുടെ എ.ടി.കെ യിലേക്കുള്ള നീക്കം നിയമ വിരുദ്ധമാണെന്നാണ് ഈസ്റ്റ് ബംഗാള്‍ അവകാശപ്പെടുന്നത്. തങ്ങളുമായി കരാറില്‍ ഉ@െന്നിരിക്കെ ആണ് എ.ടി.കെ നിബന്ധനകള്‍ ലംഘിച്ച് ജോബിയെ സൈന്‍ ചെയ്തത് എന്ന് ഈസ്റ്റ് ബംഗാള്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ചാണ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഈസ്റ്റ് ബംഗാള്‍ പരാതി നല്‍കിയിട്ടുള്ളത്. കൊല്‍ക്കത്ത ഫുട്ബോള്‍ അസോസിയേഷന്റെ ടോക്കണ്‍ സിസ്റ്റം ആണ് ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ വാദം ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത്. ജോബിയുടെ ടോക്കണ്‍ തങ്ങളുടെ കൈയില്‍ ആണെന്നാണ് ഈസ്റ്റ് ബംഗാള്‍ പറയുന്നത്. എന്നാല്‍ ടോക്കണ്‍ സിസ്റ്റം നിയമ വിരുദ്ധമാണെന്ന് നേരത്തെ ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് നിലപാട് എടുത്തിരുന്നു.
ഏകദേശം 70 ലക്ഷത്തോളം നല്‍കിയാണ് ജോബിയെ എ.ടി.കെ സ്വന്തമാക്കിയത്. ഈ കഴിഞ്ഞ സീസണില്‍ ഈസ്റ്റ് ബംഗാളിനായി 9 ഗോളുകള്‍ ജോബി നേടിയിരുന്നു. സംഭവത്തില്‍ ഫുട്ബോള്‍ ഫെഡറേഷന്റെ അന്വേഷണ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് ജോബി. ഇത് വന്നാല്‍ മാത്രമേ ബാക്കി കാര്യങ്ങളെ കുറിച്ച് പറയാനാകൂ എന്നും ജോബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."