HOME
DETAILS

തിളങ്ങാനൊരുങ്ങി ആലപ്പുഴ നഗരം; മൊബിലിറ്റി ഹബ് ഉള്‍പ്പടെ രൂപരേഖ സെപ്റ്റംബറില്‍

  
backup
July 16 2016 | 19:07 PM

%e0%b4%a4%e0%b4%bf%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4


ആലപ്പുഴ: നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ ലക്ഷ്യമിട്ടു ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്‌നങ്ങള്‍ക്ക് തുടക്കമായി. ബജറ്റു നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി മൊബിലിറ്റി ഹബ്ബ് , കനാല്‍ നവീകരണം, പാലങ്ങളുടെ നിര്‍മാണം എന്നിവ സംബന്ധിച്ച് രൂപ രേഖ തയ്യാറാക്കി സെപ്റ്റംബറിനകം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍, ധനകാര്യ-കയര്‍ മന്ത്രി ടി.എം തോമസ് ഐസക്, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മൂന്നു മാസത്തിനകം പ്രവര്‍ത്തികള്‍ക്ക് ടെന്‍ഡര്‍ നല്‍കാവുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആലപ്പുഴ പട്ടണത്തിന്റെ മാത്രം വികസനത്തിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി യോഗത്തില്‍ മന്ത്രി തോമസ് ഐസക് പറഞ്ഞു. ആലപ്പുഴയുടെ സമഗ്രവികസനത്തിന് വഴിവയ്ക്കുന്ന മൊബിലിറ്റി ഹബ്ബാണ് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്ന പദ്ധതി. ഇതിനായി 300 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. റോഡ് ഗതാഗതം, ജലഗതാഗതം, റെയില്‍വേ എന്നിവയെ കോര്‍ത്തിണക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികളാണ് നടത്തുക. കെ.എസ്.ആര്‍.ടി.സി, ജലഗതാഗത വകുപ്പ്, പി.ഡബ്ല്യൂ.ഡി, ഇറിഗേഷന്‍ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴ നഗരത്തിലെ എല്ലാ റോഡുകളുടെയും പുനര്‍നിര്‍മ്മാണം നടത്തി ആധുനികീകരിക്കാന്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കാന്‍ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. മൊബിലിറ്റി ഹബ്ബിന് എല്ലാവിധ സഹകരണവും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും വാഗ്ദാനം ചെയ്തു. മൊബിലിറ്റി ഹബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ വകുപ്പുകളുടെ കൈവശമുള്ള 12 ഏക്കര്‍ സ്ഥലം വിനിയോഗിക്കും. ഹബ്ബ് വരുന്നതോടെ ജലഗതാഗത വകുപ്പിന്റെ പഴയ ബോട്ടുകള്‍ മാറ്റി കൊച്ചി മെട്രോ വാങ്ങിയ വിധത്തിലുള്ള ബോട്ടുകള്‍ വാങ്ങും. കനാല്‍ നവീകരണത്തിന് ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ പരിമിതികള്‍ യോഗം അവലോകനം ചെയ്തു. പദ്ധതികളുടെ വിപുലീകരണത്തിനായി 50 കോടി രൂപയോളം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കനാലുകള്‍ വൃത്തിയാക്കുന്നതിന് പല ഭാഗങ്ങളായി തിരിച്ച് ബണ്ട് കെട്ടി വറ്റിച്ച് ചെളി നീക്കുന്ന രീതി അവലംബിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി. ആലപ്പുഴയിലെ പ്രധാന കനാലുകള്‍ക്ക് പുറമേ എ.എസ് കനാല്‍, കാപ്പിത്തോട് എന്നിവയും വൃത്തിയാക്കും. അനുബന്ധ കനാലുകളുടെ വൃത്തിയാക്കല്‍ ആദ്യം നടത്തും. കൂടാതെ വര്‍ഷത്തില്‍ പലതവണയായി ഉപ്പുവെള്ളം കയറ്റി കനാല്‍ വൃത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുക്കും. കനാല്‍ ശുദ്ധീകരണത്തിനും മറ്റുമുള്ള വിശദമായ എസ്റ്റിമേറ്റ് സെപ്റ്റംബറില്‍ തയ്യാറാക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി. കനാല്‍ തീരം ടൂറിസത്തിന്റെ ഭാഗമായി നവീകരിക്കുമ്പോള്‍ സഞ്ചാരികള്‍ക്കായി ഇലക്ട്രിക്ക് ബോട്ടുകള്‍ മാത്രമാകും അനുവദിക്കുക. കൂടാതെ കനാല്‍ യാത്രയുടെ ഭാഗമായി 20 മ്യൂസിയങ്ങളും ഒരുക്കും. നിലവിലുള്ള ഗുജറാത്തി സ്ട്രീറ്റ്, ലൈറ്റ് ഹൗസ് ഉള്‍പ്പടെയായിരിക്കും ഇത്. പൊഴികള്‍ വൃത്തിയാക്കുന്നതിനും പദ്ധതിയില്‍ പ്രാധാന്യം നല്‍കും.
സര്‍വ്വേയ്ക്കും മറ്റും വകുപ്പുകള്‍ക്ക് ആളെ ആവശ്യമുണ്ടെണ്‍ങ്കില്‍ വകുപ്പ് ആവശ്യപ്പെട്ടാല്‍ മറ്റിടങ്ങളില്‍ നിന്ന് പുനര്‍വിന്യസിപ്പിക്കാന്‍ സൗകര്യം ഒരുക്കും. ഈ പണികള്‍ക്കെല്ലാം പൂര്‍ത്തിയാക്കി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പണം നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ആലപ്പുഴയുടെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനായി ശവക്കോട്ടപ്പാലം, ജില്ലാ കോടതിപ്പാലം എന്നിവിടങ്ങളില്‍ പുതിയ പാലം നിര്‍മ്മിക്കും. ജില്ലാ കോടതി പാലത്തിന് ഇരുവശവുമായി പുതിയ പാലം നിര്‍മ്മിച്ച് നടുവിലുള്ള ഇപ്പോഴത്തെപ്പാലം ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.
പള്ളാത്തുരുത്തി മുതല്‍ ആര്യാട് വരെ ആലപ്പുഴയ്ക്ക് കിഴക്കന്‍ ബൈപ്പാസ് നിര്‍മ്മിക്കും. കൂടാതെ നെഹ്‌റുട്രോഫി പാലം രണ്ടുവരിയായിട്ടാകും നിര്‍മ്മിക്കുക. അഞ്ചുവര്‍ഷം കൊണ്ട് ആലപ്പുഴയ്ക്ക് പുതു ജന്മം നല്‍കുന്ന വിധത്തിലായിരിക്കും പദ്ധതികള്‍ ആവിഷ്‌കരിക്കുക. കനാല്‍ നവീകരണം ടൂറിസം സാധ്യതകള്‍ മുന്നില്‍ക്കണ്ടണ്‍് നടപ്പാക്കും. കാനാല്‍ കരയിലൂടെയുള്ള നടത്തം തടസ്സപ്പെടാത്ത വിധം നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് പദ്ധതി തയ്യാറാക്കും. കെ.എസ്.ആര്‍.ടി.സി സ്ഥലത്ത് 150 ബസുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം, 25 ബസുകള്‍ക്കുള്ള ഗ്യാരേജ് സൗകര്യം, 1000 യാത്രക്കാര്‍ക്ക് ഒരേ സമയം വരാനും പോകാനുമുള്ള സൗകര്യം, ടോയ്‌ലറ്റ്, കഫറ്റേറിയ , ജീവനക്കാരുടെ വിശ്രമസ്ഥലം എന്നിവയുള്‍പ്പടെ പ്രാധനപ്പെട്ട ആവശ്യങ്ങള്‍ തയ്യാറാക്കി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതെല്ലാ ഹബ്ബിന്റെ ഭാഗമായുള്ള പ്രവര്‍ത്തികളില്‍പ്പെടുത്തും. പ്രൈവറ്റ് ബസുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡില്‍ എത്തിച്ചേരുന്നതിന് ഇപ്പോഴുള്ള ബുദ്ധിമുട്ട് പരിഹരിക്കും.
ഇവിടെ നിന്നുള്ള ബസുകള്‍ എല്ലാം കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ വഴി കടന്നു പോകാന്‍ സൗകര്യമുണ്ടാക്കും. ഇതിനായി ഫ്‌ളൈ ഓവര്‍ ആവശ്യമാണെങ്കില്‍ അതും പരിഗണിക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ജലഗതാഗത വകുപ്പിന്റെ യാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുകയും യാത്രസൗകര്യം വര്‍ധിപ്പിക്കുകയും ചെയ്യും. ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ, കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ആന്റണി ചാക്കോ, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍, പി.ഡബ്‌ള്യൂ.ഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ദീപ്തി ഭാനു എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

 

 

 

 

 

 

 

 

 

.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago