നാട്ടിടവഴി
സ്ത്രീസുരക്ഷ: സ്ഥാപനങ്ങളില്‍ സമിതികള്‍
രൂപവത്ക്കരിക്കണം
തൊടുപുഴ: തൊഴിലിടങ്ങളിലെ സത്രീപീഡനം തടയുന്നതിനുള്ള നിയമപ്രകാരം ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപവത്ക്കരിക്കാത്ത പത്തും അതില്‍ കൂടുതലും ജീവനക്കാര്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് സാമൂഹികനീതി വകുപ്പ് അറിയിച്ചു.
ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപവത്ക്കരിക്കുകയും അവയുടെ പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യമൊരുക്കുകയും, നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയും ചെയ്യുകയെന്നത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. ഇതില്‍ വീഴ്ച വരുത്തുന്നത് 50,000 രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. തൊഴിലുടമ ഇതേ കുറ്റത്തിന് മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടുങ്കെില്‍ ശിക്ഷ ഇരട്ടിയാകും. പല സ്വകാര്യ സ്ഥാപനങ്ങളിലും നിയമപ്രകാരമുള്ള കമ്മിറ്റികള്‍ രൂപീകരിച്ചിട്ടില്ലയെന്ന വിവരം ശ്രദ്ധയില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.
ഇടുക്കി മെഡിക്കല്‍ കോളജ്: യു.ഡി.എഫ് ജനകീയ
പ്രക്ഷോഭത്തിലേക്ക്
ചെറുതോണി: ഇടുക്കി ഗവ. മെഡിക്കല്‍ കോളജില്‍ അധ്യാപകരെ നിയമിക്കാതെയും ആവശ്യമായ സജീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്താതെയും കോളജിനെ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ യു.ഡി.എഫ്. ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്കുമെന്ന് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍, നിയോജക മണ്ഡലം ചെയര്‍മാന്‍ ജോണി കുളംപളളി, കണ്‍വീനര്‍ എ.ഒ. അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു.
രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ സാധാരണക്കാരായ ഇടുക്കിയിലെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ചികിത്സാ സൗകര്യവും ഉന്നത പഠന സൗകര്യവും നഷ്ടപ്പെടുത്തരുതെന്നും ഇതില്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് 19ന് യു.ഡി.എഫ്. ജില്ലാ നേതാക്കള്‍ മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, ധനമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കും. 22 നകം ഇതുസംബന്ധിച്ച അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.
ജാഥാ പര്യടനം
പൂര്‍ത്തിയായി
തൊടുപുഴ: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) അവകാശ പത്രിക സമര്‍പ്പണ സംസ്ഥാന ജാഥയുടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയായി. ക്ഷേമനിധി രൂപീകരിക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ അവശകാശ പത്രിക മുഴുവന്‍ വഴിയോര കച്ചവടക്കാരും ഒപ്പിട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയാണ്. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ആര്‍.വി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ജാഥ കഴിഞ്ഞ ഒമ്പതിന് കാസര്‍ഗോഡ് നിന്നാരണ് ആരംഭിച്ചത്. ജില്ലയിലെ ആദ്യ സ്വീകരണം മൂന്നാറില്‍ സി.ഐ.ടി.യു മൂന്നാര്‍ ഏരിയ സെക്രട്ടറി ഈശ്വരന്‍ ഉദ്ഘാടനം ചെയ്തു. അടിമാലിയില്‍ നടന്ന സ്വീകരണ സമ്മേളനം സിഐടിയു ഏരിയ സെക്രട്ടറി ടി.കെ ഷാജി ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ ചേര്‍ന്ന സമാപന സമ്മേളനം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആര്‍ സോമന്‍ ഉദ്ഘാടാനം ചെയ്തു. ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റയംഗം കെ. കെ ഷിംനാസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."