പാരാ ലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു
തലശ്ശേരി: ജില്ലാ സേവന അതോറിറ്റി പാരാ ലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. നിയമ സേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമ സഹായം, നിയമബോധവത്ക്കരണം, ബദല്‍ തര്‍ക്ക പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയും അഴിമതിയടക്കമുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ നിയമ സേവന സ്ഥാപനങ്ങളുടെ പിന്‍തുണയോടെയുള്ള ഇടപെടലിന് വേണ്ടിയുമാണ് പാരാ ലീഗല്‍ വളണ്ടയര്‍മാരെ തെരഞ്ഞെടുക്കുന്നുന്നത.് അധ്യാപകര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍, നിയമ വിദ്യാര്‍ഥികള്‍, രാഷട്രീയേതര സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കും. സേവനത്തിന് ഓണറേറിയം നല്‍കുമെങ്കിലും വളണ്ടിയര്‍മാര്‍ വരുമാന മാര്‍ഗമായി സേവനത്തെ കാണരുതെന്ന് ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയും തലശ്ശേരി സബ് ജഡ്ജിയുമായ എം.പി ജയരാജ് പറഞ്ഞു. അപേക്ഷകള്‍ മെയ് 25നോ അതിന് മുമ്പോ അതാത് ഓഫിസുകളില്‍ ലഭിച്ചിരിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."