"മനോരമ"ക്കു മനോരോഗമെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി
കോഴിക്കോട്: തിരഞ്ഞെടുപ്പ് അടുത്താല്‍ മനോരമക്കു മനോരോഗമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.പി അബൂബക്കര്‍. ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലാണ് എം.എ ബേബിയെ ഉദ്ദരിച്ചു അദ്ദേഹം മനോരോഗമെന്ന പരാമര്‍ശം നടത്തിയത്. ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ കൂടിയായ അബൂബക്കര്‍ മുഖ്യമന്ത്രിയുടെ മനോരമ പത്രത്തിനെതിരേയുള്ള വിമര്‍ശനത്തിനു ചുവടു പിടിച്ചാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താന്‍ മനോരമയെ മനോരോഗിയെന്നു വിളിച്ചു എന്ന രീതിയില്‍ പത്രം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതു ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി തന്നെ ഈ വാചകം ഉദ്ദരിച്ചിരിക്കുകയാണ്.
ഫെയ്‌സ്ബുക്ക് കുറിപ്പ്
തെരഞ്ഞെടുപ്പ് വന്നാല്‍ മനോരമ മുഖംമൂടി തീര്‍ത്തും നീക്കി ഇടതുപക്ഷത്തിനെതിരെ രംഗത്തുവരുമെന്നും വോട്ടെടുപ്പ് ദിനം അടുക്കുമ്പോള്‍ അതൊരു ബാധയായി മാറുമെന്നും ഞാന്‍ പറഞ്ഞിരുന്നു. അതില്‍ ഒട്ടും അതിശയോക്തിയില്ലെന്ന് പത്രം വായിച്ചാലും ചാനല്‍ കണ്ടാലും മനസ്സിലാകും. പക്ഷേ പേടിക്കാനൊന്നുമില്ല. വോട്ടെടുപ്പ് ദിവസം തന്നെ ഈ ഇളക്കം അപ്രത്യക്ഷമാകും. പിന്നീട് നിഷ്പക്ഷതയുടെ ആവരണം വീണ്ടും എടുത്തണിയും. വായനക്കാരും പ്രേക്ഷകരും ഇതു മനസ്സിലാക്കിയാല്‍ മനോരമയോട് വെറുപ്പ് തോന്നില്ല. സഹതാപം തോന്നാം.
മനോരമയുടെ ജനനം മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും ബാധ കൂടിയതായി പഴയ പത്രം നോക്കിയാല്‍ മനസ്സിലാകും.
മനോരോഗമെന്ന് ഇന്നലെ എംഎ ബേബി പറഞ്ഞത് ഇത് വിലയിരുത്തിയാണ്.
https://www.facebook.com/PinarayiVijayan/videos/1269429179870703/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."