സുഹൈലത്ത് ചികിത്സാ സയാഹം നേടുന്നു
കാഞ്ഞങ്ങാട്: നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ച സുഹൈലത്ത്(14) സുമനസുകളുടെ സഹായം തേടുന്നു.
കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ പി.പി.ശംസുദ്ദീന്‍, പി.കെ.അസ്മ എന്നമിവരുടെ മകളാണ് സുഹൈലത്ത്. ഇവരുടെ മൂന്നു പെണ്മക്കളില് രണ്ടാമത്തെ കുട്ടിയായ സുഹൈലത്തിന് രോഗം ബാധിച്ചതോടെ ശംസുദ്ദിന്‍ തളരുകയും ചെയ്തു.
കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിന്റെ കാന്റീനില്‍ തൊഴിലാളിയായ ഷംസുവിന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇവര്‍ ജീവിതം തള്ളി നീക്കുന്നത്. ഇതിനിടയിലാണ് സുഹൈലത്തിനെ നട്ടെല്ലിന്റെ അസ്ഥികള്‍ വളയുന്ന രോഗം പിടികൂടിയത്. തങ്ങള്‍ക്കുള്ളതെല്ലാം വിറ്റും,കടം വാങ്ങിയുമാണ് വാടക മുറിയില്‍ താമസിക്കുന്ന കുടുംബം സുഹൈലത്തിനെ ചികിത്സിച്ചത്.
പെട്ടെന്ന് തന്നെ സുഹൈലത്തിന് ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരൂ. അഞ്ചു ലക്ഷം രൂപയോളമാണ് തുടര്‍ ചികിത്സക്കും ശസ്ത്രക്രിയക്കും വേണ്ടിവരുക.
കൂലി തൊഴിലാളിയായ ശംസുദ്ധീനും കുടുംബത്തിനും ഈ തുക കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇതോടെയാണ് സുമനസുകളുടെ സഹായം ഈ കുടുംബം പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."