വാഹനങ്ങളുടെ മത്സരയോട്ടം: എരുമേലിയില്‍ അപകടങ്ങള്‍ പെരുകുന്നു
എരുമേലി; വാഹനങ്ങളുടെ മത്സരയോട്ടം പെരുകുമ്പോള്‍ അപകടങ്ങളും വര്‍ധിക്കുന്നു. ബസുകളുടെ മത്സരയോട്ടവും ഇരുചക്ര വാഹനങ്ങളുടെ ചീറിപ്പായലും നിമിത്തം കാല്‍നടയാത്ര ദുരിതം. ആധുനിക മോഡലുകളിലുളള പുതുപുത്തന്‍ ബൈക്കുകളില്‍ ചീറിപ്പായുന്ന യുവാക്കളുടെയും, വിദ്യാര്‍ഥികളുടെയും മരണപാച്ചില്‍ അവസാനിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
വിദ്യാലയ വര്‍ഷം ആരംഭിച്ചതോടെ വൈകുന്നേരങ്ങളിലും രാവിലെയും നിരവധി വിദ്യാര്‍ഥികള്‍ പ്രധാന വീഥികളിലൂടെയും സമാന്തര റോഡുകളിലൂടെയുമാണ് കടന്നു പോകുന്നത്. എന്നാല്‍ വാഹനങ്ങളുടെ അമിത വേഗത കാരണം കാല്‍നട യാത്രക്കാരുള്പ്പെടെയുളള മുഴുവന്‍ യാത്രക്കാര്‍ക്കും വാഹനങ്ങളുടെ പാച്ചില്‍ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. ഇതോടൊപ്പം സ്വകാര്യ ബസുകളുടെയും കെ.എസ്.ആര്.ടി.സി ബസുകളുടെയും മത്സരയോട്ടവും യാത്രക്കാര്‍ക്ക് ഭീഷണിയായി മാറുന്നതായി നാട്ടുകാര്‍ പറഞ്ഞു.
അമിത വേഗതയും മത്സരയോട്ടവും നിയന്ത്രിക്കുവാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അപകടങ്ങള്‍ പെരുകുവാന്‍ ഏറെ സാധ്യതയുളളതായി നാട്ടുകാര്‍ ആശങ്കപ്പെടുന്നു. ഈ വിഷയത്തില്‍ അധികാരികളുടെ അടിയന്തിര ശ്രദ്ധ പതിയണമെന്ന് പൊതുസമൂഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."