ജോലിക്ക് കൂലികിട്ടാതെ ജീവിതം അവസാനിപ്പിച്ച നിര്‍ഭാഗ്യവാനാണ് ജഗദീശന്; ഉമ്മന്‍ ചാണ്ടി
തൃക്കരിപ്പൂര്‍: ജോലിക്ക് കൂലി കിട്ടാതെ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന നിര്‍ഭാഗ്യവാനാണ് തൃക്കരിപ്പൂര്‍ പേക്കടത്തെ ജഗതിയെന്ന് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ താല്‍ക്കാലിക ജീവനക്കാരന് വേതനം കിട്ടാത്തതിന്റെ പേരില്‍ കഴിഞ്ഞ മാസം തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്തിരുന്ന പേക്കടത്തെ ടി. ജഗദീശന്റെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് താല്‍ക്കാലിക ജോലിയില്‍ പ്രവേശിച്ച ജഗദീശനെ ഓരോ വര്‍ഷവും സേവനം നീട്ടികൊടുക്കകയും ചെയ്തിരുന്നു.
എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ താല്കാലിക ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സര്‍ക്കാറിന്റെ ചിലവ് ചുരുക്കലിന്റെ ഭാഗമായിരിക്കാം.
അതിന് ഒരു കുടുംബത്തിലെ അംഗമാണ് നഷ്ടമായത്. ജഗദീശന്റെ അമ്മ എനിക്ക് തന്ന നിവേദനത്തില്‍ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും സാമ്പത്തീക സഹായവും ആശ്യപ്പെട്ടിട്ടുണ്ട്. ഈ കാര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ബോധിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്കൊപ്പം ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, സാജിദ് മൊവ്വല്, കെ.വി ഗംഗാധരന്, പി. കുഞ്ഞിക്കണ്ണന്, വി.എം ശ്രീധരന് എന്നിവരും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."