തലസ്ഥാനത്തെ ലോക്ക്ഡൗണ്‍: സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാര്‍ഗരേഖ
തിരുവനന്തപുരം: തലസ്ഥാനത്ത് നഗരസഭാ പരിധിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച്ച കൂടി നിട്ടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. അവശ്യസേവനങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ മേലധികാരികള്‍ ഒരുക്കേണ്ടതാണ്. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസ്, ആരോഗ്യ, ആഭ്യന്തര, ദുരന്ത നിവാരണ, തദ്ദേശ സ്വയംഭരണ, നോര്‍ക്ക വകുപ്പുകള്‍ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കും. ആരോഗ്യവകുപ്പിന് അധിക ജീവനക്കാരെ വേണ്ടി വന്നാല്‍ സെക്രട്ടറിക്ക് അതിനുള്ള ക്രമീകരണം ഒരുക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
സെക്രട്ടേറിയറ്റിലെ മറ്റു വകുപ്പുകളില്‍ അനിവാര്യമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യത്തിനുള്ള ജീവനക്കാര്‍ മാത്രം.
സര്‍ക്കാര്‍ പ്രസുകള്‍ക്ക് പ്രവര്‍ത്തിക്കാം. ഓഫിസുകളില്‍ ഹാജരാകേണ്ടതില്ലാത്തവര് വര്‍ക്ക് ഫ്രം ഹോം ആയി ജോലി നിര്‍വഹിക്കേണ്ടതാണെന്നും പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."