ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കടന്ന് പ്രതികള്‍ എങ്ങനെ ബംഗളൂരുവിലെത്തി ?
മുഖ്യമന്ത്രിയോട്
10 ചോദ്യങ്ങളുമായി
പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സന്ദീപും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലിരുന്ന തിരുവനന്തപുരത്ത് നിന്ന് എങ്ങനെ ബംഗളൂരുവിലെത്തി? മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ എന്തുകൊണ്ട് സസ്പെന്‍ഡ് ചെയ്യുന്നില്ല? ശിവശങ്കറിനല്ലാതെ മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന് രാജ്യദ്രോഹക്കേസിലെ രണ്ടാംപ്രതിയായ വനിതയുമായി ബന്ധമുണ്ടോ?- പ്രതിപക്ഷ നേതാവ് ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ സി.ആര്.പി.സി 154 അനുസരിച്ച് സംസ്ഥാന പൊലിസ് കേസെടുക്കണമെന്ന് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടും എന്തുകൊണ്ട് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തില്ല, മുഖ്യമന്ത്രിയുടെ ഓഫിസ് സംശയത്തിന്റെ നിഴലിലായിട്ടും എന്തുകൊണ്ട് പഴുതടച്ചുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാവുന്നില്ല, സ്വപ്ന ഹാജരാക്കിയത് വ്യാജബിരുദമാണെന്ന് സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗത്തിന് തെളിഞ്ഞിട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല, രാജ്യദ്രോഹക്കുറ്റത്തില്‍ പ്രതിയായ വനിതയെ സര്‍ക്കാരിലെ തന്ത്രപ്രധാനമായ തസ്തികയില്‍ നിയമിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമോ, കേസില്‍ ശിവശങ്കര്‍ ഉള്‍പ്പടെയുള്ളവരെ സംരക്ഷിക്കാന്‍ അമിത ഉത്സാഹം കാട്ടുന്ന മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത് തുടങ്ങിയ ചോദ്യങ്ങളും ചെന്നിത്തല ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."