HOME
DETAILS

മത്സരം തീപാറുന്നു; വടകര ആരെ തള്ളും?

  
backup
April 08 2019 | 21:04 PM

election-vadakara-rejeced

കോഴിക്കോട്: വയനാടന്‍ ചുരം കയറി രാഹുല്‍ ഗാന്ധി വന്നില്ലായിരുന്നെങ്കില്‍ വടകരയായിരുന്നു സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ മുന്‍നിരയില്‍ വരിക. എന്നാല്‍ അപ്രതീക്ഷിതമായി രാഹുല്‍ എത്തിയതോടെ ചിത്രം മാറിയത് വയനാട്ടില്‍ മാത്രമല്ല വടകരയില്‍ കൂടിയാണ്.
വയനാട്ടില്‍ ഭൂരിപക്ഷത്തെക്കുറിച്ചല്ലാതെ മറ്റൊന്നും അജന്‍ഡയിലില്ലെന്ന് യു.ഡി.എഫ് പറയുന്നതുപോലെയായിരുന്നു വടകരയില്‍ എല്‍.ഡി.എഫും പ്രചാരണത്തുടക്കത്തില്‍. മണ്ഡലത്തിലെ വോട്ടര്‍മാരുടെ രാഷ്ട്രീയ മനസിന്റെയും മുന്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി അക്കൗണ്ടുകളില്‍ വീണ വോട്ടുകളുടെയും കണക്കാണ് ഇതിന്റെ പിന്‍ബലം. എന്നാല്‍ ഈ കണക്കിലെ കളികളില്‍ മാത്രം ഒതുങ്ങുന്നതല്ല ജയപരാജയങ്ങളെന്ന് തോന്നിപ്പിക്കുന്നതാണ് കടത്തനാടന്‍ അങ്കക്കളരിയില്‍ യു.ഡി.എഫിലെ കെ. മുരളീധരനും എല്‍.ഡി.എഫിലെ പി. ജയരാജനും തമ്മിലുള്ള അങ്കം. ഇവര്‍ നേരിട്ടാണ് അങ്കമെങ്കിലും കളരിക്കുപുറത്ത് വേറെയും കരുത്തരുണ്ട് എന്നതാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും ആശങ്കയും ആശ്വാസവുമാകുന്നത്.


കെ. മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപനം വന്നത് രാഹുല്‍ ഗാന്ധിക്കൊപ്പമാണ്. അവസാനമാണെങ്കിലും അപ്രതീക്ഷിതമായി വടകരയിലെത്തിയ മുരളീധരന് പ്രചാരണത്തില്‍ ഇപ്പോള്‍ ഏറെ മുന്നേറാന്‍ കഴിഞ്ഞു. മണ്ഡലത്തിന്റെ മനസറിഞ്ഞാണ് പ്രചാരണം. ഇനി ഇവിടെ അമ്മമാരുടെ നിലവിളി ഉയരരുത്, വൈധവ്യത്തിന്റെ നെടുവീര്‍പ്പുകള്‍ക്കും പിഞ്ചു ബാല്യങ്ങളുടെ അനാഥത്വത്തിനും അറുതിവേണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ വോട്ടര്‍മാര്‍ ഏറ്റെടുത്തുവെന്നാണ് യു.ഡി.എഫ് കരുതുന്നത്.


വടകരയില്‍ മുരളിയെത്തിയത് മുസ്‌ലിം ലീഗിനെയും ആര്‍.എം.പിയേയും കോണ്‍ഗ്രസുകാരെക്കാള്‍ ആവേശം കൊള്ളിച്ചിട്ടുണ്ട്. പ്രചാരണത്തില്‍ ഇതു പ്രകടമാണ്. ഇടതു കോട്ടയെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ പിടിച്ചെടുത്ത വടകര നിലനിര്‍ത്താന്‍ എല്ലാ അനുകൂല സാധ്യതയുമാണ് നിലനില്‍ക്കുന്നതെന്നാണ് യു.ഡി.എഫ് ക്യാംപിന്റെ വിലയിരുത്തല്‍. വടകരയില്‍ 2009ല്‍ മുല്ലപ്പള്ളി അപ്രതീക്ഷിതമായാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തിയത്. സി.പി.എമ്മിനെ ഞെട്ടിച്ച് ത്രിവര്‍ണ പതാക പാറിച്ചു. 2014ലും വിജയം ആവര്‍ത്തിച്ചു. വിജയത്തിന് പിന്നില്‍ സാധാരണ രാഷ്ട്രീയ ഘടകങ്ങള്‍ക്കപ്പുറം മറ്റു ചിലതും നിര്‍ണായകമായി. അത്തരം ഘടകങ്ങള്‍ ഇപ്പോള്‍ അതിലേറെ അനുകൂലമാണെന്നാണ് മുരളീധരനും യു.ഡി.എഫും കണക്കുകൂട്ടുന്നത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയരാജന്‍ മണ്ഡലം നിറഞ്ഞുണ്ട്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ആദ്യംതന്നെ പ്രചാരണ ബോര്‍ഡുകളെത്തി. അഞ്ചു പതിറ്റാണ്ടിന്റെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ മനുഷ്യ മനസുകള്‍ രാഷ്ട്രീയ അതിരിട്ട പ്രദേശങ്ങള്‍ ഏറെയാണ് ഈ മണ്ഡലത്തില്‍. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന വിളിപ്പേര് ഇപ്പോള്‍ അപ്രത്യക്ഷമായെങ്കിലും ഇവിടങ്ങളിലെ വിദ്വേഷത്തിന്റെ കനലുകള്‍ ഇതുവരെയും എരിഞ്ഞടങ്ങിയിട്ടില്ല.


അണികള്‍ക്കൊപ്പം ജയരാജന്‍ ഇത്തരം കേന്ദ്രങ്ങളിലും നേരിട്ടെത്തി വോട്ടഭ്യര്‍ഥിച്ചുള്ള പര്യടനങ്ങള്‍ പൂര്‍ത്തിയാക്കി. വര്‍ഗീയതയ്‌ക്കെതിരേയുള്ള ചെറുത്തുനില്‍പ്പാണ് പ്രധാന പ്രചാരണ വിഷയം. വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിനൊപ്പം 40ഓളം സാംസ്‌കാരിക നായകരെ ഉള്‍പെടെ അണിനിരത്തി സാംസ്‌കാരിക സദസ് നടത്തി. ഇനി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന നേതാക്കളും ജയരാജനു വേണ്ടി മണ്ഡലത്തിലെത്തും. അനുകൂലമായ വോട്ട് കണക്കിനേക്കാളേറെ പ്രതികൂലമായ ഘടകങ്ങളും എല്‍.ഡി.എഫ് ക്യാംപിനെ അലട്ടുന്നുണ്ട്. ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം ഉയര്‍ത്തുന്ന വെല്ലുവിളി, യൂത്ത് കോണ്‍ഗ്രസ്‌ നേതാവ് ശുഹൈബ് വധക്കേസില്‍ ജയരാജന്‍ പ്രതിചേര്‍ക്കപ്പെട്ടത്, സ്വന്തം സ്ഥാനാര്‍ഥികളുടെ ജയത്തിനേക്കാളേറെ ജയരാജനെ പരാജയപ്പെടുത്തണമെന്ന വികാരത്തില്‍ മണ്ഡലം ചുറ്റുന്ന ആര്‍.എം.പിയും ബി.ജെ.പിയും തുടങ്ങി ജയരാജനു മുന്നിലുള്ളതു കടുത്ത പ്രതിസന്ധികളാണ്. ഇതിനെ മറികടക്കാന്‍ പാര്‍ട്ടി സംവിധാനം ഉപയോഗിച്ചുള്ള ഏറ്റവും മികച്ച പ്രചാരണമാണ് വടകരയില്‍ നടത്തുന്നത്.


എന്‍.ഡി.എ സ്ഥാനാര്‍ഥിയായി വി.കെ സജീവന്‍ പ്രചാരണ രംഗത്തുണ്ട്. കഴിഞ്ഞ തവണയും സജീവന്‍ തന്നെയായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി. 2014ല്‍ എന്‍.ഡി.എ 76,313 വോട്ടുകള്‍ നേടിയ മണ്ഡലമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണനേട്ടത്തിനൊപ്പം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയരാജനെ അക്രമരാഷ്ട്രീയത്തിന്റെ പക്ഷത്തു നിര്‍ത്തികൊണ്ടു കൂടിയുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. മണ്ഡലത്തിലെ ചില പ്രദേശങ്ങളില്‍ ആര്‍.എം.പിക്കു സ്വാധീനമുണ്ട്. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് ജയരാജനെതിരേ സ്വന്തം നിലയ്ക്കാണ് ആര്‍.എം.പിയുടെ പ്രവര്‍ത്തനം.


ഇതിനിടെ ജയരാജനെ കൊലയാളിയെന്നു വിളിച്ചതിന് ആര്‍.എം.പി നേതാവ് കെ. കെ രമ കേസിലും പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യു.ഡി.എഫിലായിരുന്നു. മുല്ലപ്പള്ളിയുടെ വിജയം 3,306 വോട്ടിനും. ഇക്കുറി വീരേന്ദ്രകുമാറിന്റെ എല്‍.ജെ.ഡി ഇടതിനൊപ്പമാണ്. ഇതിനെ സി.പി.എം അനുകൂലമായി കാണുമ്പോള്‍ എല്‍.ജെ.ഡിക്ക് സീറ്റ് നല്‍കാത്തതില്‍ പ്രാദേശിക നേതാക്കളിലുള്ള നീരസം ഏതു വിധത്തില്‍ പുറത്തുവരുമെന്നതില്‍ ആശങ്കയുമുണ്ട്.
വടകര ഒരു രാഷ്ട്രീയ മണ്ഡലമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വച്ച് നോക്കിയാല്‍ ഒരു ലക്ഷത്തിലേറെ വോട്ടിന് എല്‍.ഡി.എഫ് മുന്നില്‍. നിയമസഭാ മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ കണ്ണൂര്‍ ജില്ലയിലെ തലശേരിയിലും കൂത്തുപറമ്പിലും എല്‍.ഡി.എഫിന് മികച്ച ഭൂരിപക്ഷം.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഒഴികെയുള്ള വടകര, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ആധിപത്യം. കണക്കുകള്‍ ഇങ്ങനെയായിട്ടും മത്സരം തീപാറുകയാണ്. അതിനാല്‍ തന്നെ വിജയപരാജയങ്ങളെ നിര്‍ണയിക്കുക നിഷ്പക്ഷ വോട്ടുകളായിരിക്കില്ല. രാഷ്ട്രീയ വോട്ടുകള്‍ തന്നെയായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago