HOME
DETAILS
MAL
നടിയെ അക്രമിച്ച കേസ്: പ്രതിയായ അഭിഭാഷകന്റെ ഹരജിയില്‍ ഹൈകോടതി വിശദീകരണം തേടി
backup
July 11 2018 | 07:07 AM
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ അഭിഭാഷകന് രാജു ജോസഫിന്റെ വിടുതല്‍ ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിനോട് വിശദീകരണം തേടി. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അഭിഭാഷകന്റെ അധികാരത്തിനപ്പുറത്ത് പ്രതികള്‍ ഇടപെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം, മുഖ്യപ്രതിയെ ഒളിപ്പിച്ച് തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
പ്രതിയായ സുനില്‍ കുമാറിന് നിയമ സഹായം നല്‍കുക മാത്രമാണ് ചെയ്തതെന്നും അതുകൊണ്ട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് രാജു ജോസഫിന്റെ വാദം. നേരത്തെ ഇതേ ആവശ്യവുമായി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹരജി കോടതി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."