കോട്ടനടപ്പുഴയും കൈവിട്ടു; ബാലുശ്ശേരിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
ബാലുശ്ശേരി: പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളുടെ ജലസ്രോതസായ കോട്ടനടപ്പുഴയും വറ്റിവരïതോടെ ബാലുശ്ശേരി പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി.
മുന്‍ കാലങ്ങളില്‍ ഈ സമയത്ത് നീരുറവ നിലയ്ക്കാത്ത പുഴ ഇത്തവണ മാര്‍ച്ച് മാസത്തോടെ വറ്റിവരïു. അതിനിടെ പുഴയെ കരുതി കൃഷിയിറക്കിയവരും ഇത്തവണ വെട്ടിലായിരിക്കുകയാണ്. കോട്ടനട വയലില്‍ നെല്ല്, വാഴ, മറ്റു പച്ചക്കറികള്‍ തുടങ്ങിയവ കരിഞ്ഞുണങ്ങിയത് കര്‍ഷകരെ ദുരിതത്തിലാക്കി. പുഴവെള്ളം വറ്റിയതോടെ തൊട്ടടുത്തുള്ള കിണറുകളിലും ജലനിരപ്പ് താഴ്ന്നിട്ടുï്. ഇടയ്ക്ക് ലഭിച്ച വേനല്‍മഴ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം നല്‍കിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളിലെ കനത്ത വെയില്‍ കൃഷിയെ തളര്‍ത്തിയെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മൂന്നു തടയണകള്‍ കോട്ടനടപ്പുഴയക്ക് കുറുകെ നിര്‍മിച്ചിട്ടുïെങ്കിലും നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കര്‍ഷകര്‍ മണല്‍ചാക്ക് ഉപയോഗിച്ച് നിര്‍മിച്ച തടയണയിലെ വെള്ളമായിരുന്നു പ്രയോജനപ്പെടുത്താറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."